ജീവമുകുളങ്ങൾ.
രചന : ബിനു. ആർ. ✍ കൽപ്പാന്തകാലത്തിൽകാലത്തിന്നെറുകയിൽമാമുനിയാകുമീശൻകറുത്ത കൺമിഴികൾകണ്ടുവിലോചനനായ്..കാലത്തോടേറ്റുമുട്ടാൻപൊന്നിൻ ഹൃദയവുമായ്പൂത്താലത്തിൽ നെയ്നാളവുമായികാത്തുനിന്നു,അവൾമലരമ്പനെ കാത്തുനിന്നു.ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽചിത്രവദനവുമായി കത്തിരുന്നവൾമാന്മിഴിയാൾ,ചിലമ്പിച്ചചിന്തകളാൽ കണ്ടുനിന്നുമാരനെന്നു ഗണിതം ചൊല്ലിയവനെപലവട്ടം കണ്ടുനിന്നു.യാമം നിലാവിൽ മുങ്ങിയനേരംനക്ഷത്രവിളക്കുകൾ കണ്ണടച്ചനേരംപകർന്നു കിട്ടിയ ജീവമുകുളവുമായ്തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞുഅവൾ അനുരാഗലോലയായ് മൂളിനിന്നു.ആരുമേ കാണാതിരുന്നരാവിൽആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്അനുരാഗലോലയായ് അവളിരുന്നുഅരികിൽ രാഗരേണുക്കളുമായ്ആരാനുമറിയാതെ…
