രചന : മംഗളൻ എസ് ✍

കറുത്തഴകുള്ള പെണ്ണ് കുളിക്കണ്
കടലിളക്കിയോൾ മുങ്ങിക്കുളിക്കണ്
കടൽത്തിരകള് മാനത്ത് മുട്ടണ്
കരിമിഴികളിൽ പ്രണയമേറണ്
കടക്കണ്ണാലവളെന്നെയെറിയണ്
കടക്കണ്ണമ്പെന്റെ നെഞ്ചിത്തറക്കണ്
കടലിരമ്പണ് കാറ്റടിക്കണ്
കടക്കാറ്റടിച്ചെന്റെ മനം കുളിരണ്
കടലിച്ചാടുവാൻ മോഹമേറണ്
കരളിനുള്ളിൽ പ്രണയമേറണ്
കരയിനിന്നുഞാൻ സ്വപ്നം കാണണ്
കരിമിഴിയാളെൻ കൈപിടിക്കണ്
കടക്കണ്ണമ്പാലെൻനെഞ്ചുതുളക്കണ്
കരൾ പിടക്കണ് മനം കുളിരണ്
കടലിൽ ഞങ്ങള് നീന്തിക്കുളിക്കണ്
കരിമിഴിയാളെക്കെട്ടിപ്പുണരണ്..

By ivayana