അമ്മ
രചന : തോമസ് കാവാലം ✍️ അമ്മേപ്പോലവനിയിലാരുംജനിച്ചിട്ടില്ല ജനിക്കില്ലനമ്മേപ്പോലെ നമ്മേക്കണ്ട്നന്മവിളമ്പാനറിയുന്നോൾ. അമ്മിഞ്ഞപ്പാലമൃതം തൂകിജന്മം സഫലമാക്കുന്നോൾഅമ്മമനസ്സിനുണ്മ നിറയെകണ്ണിമ തെറ്റാതുഴിയുന്നു. സന്മനസ്സാകെ സുന്ദരചിന്താസുമങ്ങളാകെ വിടർത്തുന്നുതുമ്പപ്പൂവിൻ ശുദ്ധതയാണാ-യമ്മ മനസ്സിനുള്ളറയിൽ തുമ്പികൾ പോലെ പാറിപ്പാറുംഅംബ,യീശ്വര തിറയാണ്കുമ്പിട്ടവളെ മുമ്പിൽ നിർത്തുംജഗദീശ്വരനും ധരണിയിതിൽ മാമുണ്ണാനായ് മക്കളെയെല്ലാംമടിയിലിരുത്തുന്നൻപോടെകണ്ണും കാതുമെന്നതു പോലെകരുതലവളോ നൽകുന്നു.…
