Category: സിനിമ

അവള്‍

രചന : ശ്രീധരൻ ഏ പി കെ ✍ സായംസന്ധ്യവന്നവളുടെതുടുത്തകവിളില്‍തട്ടിച്ചോദിച്ചുസുന്ദരീകുറച്ചുകുങ്കുമംകടംതരുമോ?എന്തിന്കടംചോദിക്കുന്നുനീ,ഇതാഎടു ത്തോളൂഇഷടംലെഎന്നവള്‍.വാരിപ്പൂശിസന്ധ്യമനോഹരിയായി.അവളുടെകണ്ണിലെതിളക്കംകണ്ട്നക്ഷത്രങ്ങള്‍കൂട്ടത്തോടെയിറങ്ങിവന്നുചോദിച്ചു മനോഹരീനിന്റെകണ്ണുകളിലെതിളക്കത്തിനുമുന്നില്‍ഞങ്ങള്‍വെറുംമിന്നാംമിനുങ്ങുകള്‍.ഒന്നുകനിയൂ,ഞങ്ങളുടെതിളക്കംഒന്നുകൂടികൂട്ടിത്തരൂ.അതിനെന്താ,തിളങ്ങിക്കോളൂഎന്നവള്‍ നക്ഷത്രദീപങ്ങളിലേക്ക്മിഴികൊളുത്തി.കൂരിരുട്ടിലൂടെയുംമങ്ങിയവെളിച്ചത്തിലൂടെയുംപതുങ്ങിവന്ന്അമ്പിളിഅവളുടെമുന്നില്‍തരിച്ചുനിന്നുചോദിച്ചു,സുന്ദരീനിന്റെമുഖത്തിന്റെപത്തരമാറ്റ്എനിക്കുംകൂടിപകുത്തുതരൂ.എനിക്കൊരാളെവശീകരിക്കേണ്ടതുണ്ട്.ഇടക്കിടെനിന്റെമുഖത്തിന്‌തിളക്കംകുറയുമ്പോള്‍വന്ന്മടിയാതെഎന്റെമുഖത്തുമ്മവെച്ചോളൂ,മാറ്റ്നിന്നിലേക്ക്പകരുംഎന്നവള്‍അവന്റെകാതോരംചേര്‍ത്തു.അന്നേദിവസംപൊന്നമ്പിളിപൂനിലാപ്പാലൊഴുക്കിഭൂമീദേവിയെമയക്കിയെടുത്തു.കുയിലുകള്‍അവള്‍ക്കുചുറ്റിലുംപറന്ന്നടന്ന്സങ്കടംപറഞ്ഞു,ആഹാനീഎത്രമനോഹരമായിപ്പാടുന്നു,ഞങ്ങള്‍ക്കുംതരൂനിന്റെസ്വരമാധുരി.കുയിലുകളെനിരാശരാക്കാതെഅവള്‍അവയോടൊപ്പംചേര്‍ന്നുപാടി.നാട്ടുപൂക്കളുംകാട്ടുപൂക്കളുംതിടുക്കപ്പെട്ടോടിവന്ന്പറഞ്ഞു,സുന്ദരീവണ്ടായവണ്ടെല്ലാംപറന്നുവന്ന്ഞങ്ങളുടെതേന്‍കവരുന്നു.നിന്റെചുണ്ടില്‍വറ്റാത്തതേനുറവയുണ്ടല്ലോ,അല്‍പംഞങ്ങള്‍ക്കുകൂടിത്തന്നാലും.കേട്ടപാതികേള്‍ക്കാത്തപാതിപൂക്കളെവാരിയെടുത്തുചുംബിച്ചവള്‍അവയില്‍തേന്‍നിറച്ചു.അലകടല്‍ആടിയുലഞ്ഞ് വന്ന്അവളുടെ പൊക്കിള്‍ചുഴിയില്‍ഒളികണ്ണെറിഞ്ഞുപറഞ്ഞു,എനിക്ക്പ്രജകളേറെ,എല്ലാവര്‍ക്കുംപൊറുക്കണമെങ്കില്‍ആഴങ്ങള്‍വേണം.അവള്‍കനിഞ്ഞപ്പോള്‍ഉടലാഴങ്ങള്‍കടലാഴങ്ങളായിഅവളുടെഉള്ളഴകുകള്‍കാണാതെഉടലഴകുകള്‍ക്കുവേണ്ടിമാത്രംവേട്ടയാടപ്പെടുമ്പോള്‍പുറത്തെടുക്കാനായികണ്ണുകളിലെമിന്നല്‍പിണരുകളുംവാക്കുകളിലെഇടിമുഴക്കവുംഅവള്‍തന്റെഉള്ളാഴങ്ങളിലൊളിച്ചുവെച്ചു.(ശ്രീധര്‍)

മിഥുനരാത്രി

രചന : എം പി ശ്രീകുമാർ✍ ഈ മിഥുന രാവിന്റെ മുടിയിൽ നിന്നുംകുടമുല്ലപൂവുകളുതിർന്നു വീണു !ഈ മിഥുന രാവിന്റെ ചൊടിയിൽ നിന്നുംഇളംമധുത്തുള്ളികളടർന്നു വീണു !മിഥുനരാവിന്റെ മേനിയിലൂടൊരുമദനവാഹിനിയായൊഴുകീ മഴ!മഥനകാന്തിയിൽ കവിത പൂക്കുന്നമഹിത ലാവണ്യം കവിഞ്ഞൊഴുകുന്നു !ഇളകിയാടുന്ന കാർ കൂന്തലിൽ നിന്നു-മിറ്റിറ്റു വീഴുന്ന ജലകണങ്ങളാനനഞ്ഞ…

നീ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നീ മാത്രംഇല്ലാത്ത രാഗമെൻ പുല്ലാങ്കുഴലിൽചേർത്തിയതെന്തിനു നീവല്ലാത്ത മോഹങ്ങൾ ഹൃദയകവാടത്തിൽചാർത്തിയതെന്തിനു നീതീരാത്ത ദാഹം തിരയടിച്ചെത്തുമ്പോൾതീരം കവർന്നതും നീതീയാളിക്കത്തിച്ചു സ്വപ്നങ്ങൾ കരിയുമ്പോൾനിസംഗത തിരിഞ്ഞതും നീഹൃദയത്തിലെഴുതിയ പ്രണയത്തിൻ ശീലുകൾമായ്ച്ചുകളഞ്ഞതും നീവിരഹത്തിൻ ഗർത്തത്തിൽ എന്നെത്തനിച്ചാക്കിഓടിമറഞ്ഞതും നീഅടച്ചുഞാൻ പൂട്ടിയ മാനസംതുറക്കുവാൻഇടയ്ക്കിടെ വന്നതും…

ബലിപെരുന്നാൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ ഒഴുകിപ്പരക്കുന്നസംസമിന്നുറവുകൾഹൃദയത്തിനുള്ളിൽനിറഞ്ഞിടുന്നു.ഈന്തൽമരങ്ങൾഇളം കാറ്റ് മൂളിയി-ന്നുൾത്തടം നനവാൽകുതിർന്നിടുന്നു.മരുഭൂവനങ്ങളിൽഹാജറ ബീവിതൻആർത്തവിലാപംഉയർന്നിടുന്നുമണലണിക്കാടുകൾഗദ്ഗദം പങ്കിട്ട്ഇബ്റാഹിം നബിയെപുണർന്നിടുന്നു.ബലിയുടെസ്‌മൃതികൾ പരന്നിടുന്നുഇസ്മായിൽ നബിയോവിതുമ്പിടുന്നു.അഹദിൻ്റെകാരുണ്യ സീമയനർഘളംആശാ പ്രവാഹമായ്പെയ്തിടുന്നു.അറഫയിൽസ്നേഹം വഴിഞ്ഞിടുന്നു.ആത്മാവിനുള്ളംതുളുമ്പിടുന്നൂപിന്നെയും പിന്നെയുംകാലം നമുക്കിതാകാരുണ്യവർഷംചൊരിഞ്ഞിടുന്നൂ.

പനങ്കള്ളും കരിമീനും36സൈസ് ബ്രായും

രചന : അശോകൻ പുത്തൂർ ✍ പണ്ടൊക്കെപുഴക്കടവിൽആരാ കുളിപ്പതെന്നുംതിരുമ്പതെന്നുംനാലഞ്ചു ഫർലോഗ് ദൂരന്നേമണംകൊണ്ടുംതല്ലലിന്റെ താളംകേട്ടുംതിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾകാലത്തേനാലഞ്ചുകുളത്തിലെകുളിയും അതോ (കുളികണ്ടോ )പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾരാത്രി സദിരുകളിൽപെൺപിറപ്പുകളുടെഅളവും മണവുംഇരുപ്പും നടപ്പും വശികരണവുംകുതിരമുഖിയും ചന്ദ്രമുഖിയുംനീണ്ട മൂക്കും വിരിഞ്ഞ നെറ്റിയുംമുടി നീണ്ടവൾ മുടി ചുരുണ്ടവളുംപ്രബന്ധങ്ങളായികവിഗുരു അവതരിപ്പിക്കും.ഞങ്ങടെ നിശ്വാസങ്ങളിൽഗുരു ഉന്മത്തനാകും…… പൊടുന്നനെപണിക്കരുടെ…

അയനം

രചന : രാജീവ്‌ രവി✍ കാർമേഘം പോലെ ഇരുണ്ടുകൂടി അലയുകയാണ് ഞാൻഇടിയും മിന്നലുമെല്ലാംഎന്റെ ഹൃദയാകാശത്തെസമ്മർദ്ദത്തിലാക്കിപെയ്തൊഴിയാനാകാതെഅലഞ്ഞു കൊണ്ടിരിക്കുന്നു. വിജനമായ വഴികളിലൂടെക്ഷണഭംഗുരങ്ങളായ ഒട്ടു ഭ്രമങ്ങളുടെകനമാർന്ന ഭാണ്ഡവും പേറി നടക്കുമ്പോഴുംഭ്രാന്തമായ മനസ്സ് വീണ്ടുംവികലമായ ചിന്തകൾ കൊണ്ട്നീറുകയായിരുന്നു. ആശ്വാസത്തിന്നായ്ആരേയോ പ്രതീക്ഷിച്ചിരുന്നുക്ഷീണം ബാധിച്ച് ഇടുങ്ങിയ മിഴികളുംകനിവാർന്ന ഒരു നോക്കിനായിഏറെയേറെ…

ഒന്നുമില്ലായ്മ

രചന : റഫീഖ്. ചെറുവല്ലൂർ✍ ഒന്നുമില്ലായ്മയെന്നാൽയഥാർത്ഥമീ ജീവിതം തന്നെയോ?ഏതു ബന്ധങ്ങളെത്രതേൻ പുരട്ടിയാലുമതേ,പറഞ്ഞാലുമെഴുതിയാലുമതേ…സാമ്പത്തീകമനുഷ്യരായ്,തർക്കങ്ങളായുടയുന്നു.ഒറ്റപ്പെട്ട ദ്വീപുകളായ് സ്വയംമൗനത്തിൻ ഭാരമളക്കുന്നു.സ്നേഹക്കഥകളെല്ലാം വെറുംവാക്കിലും വരിയിലുമൊടുങ്ങും.വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽജന്മനാ സ്വാർത്ഥതയും,ഒഴിച്ചു കൂടാപ്രതിബദ്ധതയുംമനോവേദനയാകുന്നൊടുക്കം.പ്രണയികളും പറയും പരസ്പരം,ജീവിതമൊരു ഭാരമാകുന്നു!യൗവ്വനക്കുതിപ്പൊരു കന്മദാകർഷണം.മിഥ്യാധാരണയാണതിൽ,മധു കിനിയുമെന്നതു നിത്യം.കാമം ചടുലമായങ്ങു കത്തിയൊടുങ്ങും,ചെറുകനലു ബാക്കിയാണെങ്കിൽഉലയും കാറ്റിലതു വീണ്ടുമാളിപ്പടരും.പല കാരണങ്ങളിൽ പിന്നെയും,പുകയും…

അഗ്നിശരം

രചന : രാജീവ് ചേമഞ്ചേരി✍ കനലെരിയുന്നു പുകയുന്നു അടുപ്പിൽ –കാറ്റൂതിയപ്പോളാളിപ്പടർന്നൂ തീ….കലത്തിലെ തണുത്ത വെള്ളമങ്ങനെ…..കലുഷമായ് തിളച്ചു മറിയുകയായ് ! കടലാസുകഷണങ്ങൾ ചുരുട്ടി തള്ളി-കരുത്ത് പകർന്നു അടുപ്പിലെ നെരിപ്പിന്..കണ്ടത്തിലനാഥരായ് കിടന്നയരിപ്പാലയും..കാലപ്രമാണത്തിൻ ആചാരമായ് ചൂട്ടുമായി! കോലവും കാവലും കളകളായ് മാറ്റുന്ന-കുരുതിക്കളത്തിലെ വീറും വാശിയും……?കുലങ്ങൾ തകർന്നടിവേരടരുന്നു…

ജീവിതമെന്നല്ലാതെ….

രചന : രാജു കാഞ്ഞിരങ്ങാട്✍ കാറ്റിലേക്ക് ഹൃദയത്തെ തുറന്നിടുകപ്രണയമെന്തെന്ന് നീ അറിയും ! പ്രിയേ,ചുണ്ടിൽ നിന്നും ചാടാൻ വെമ്പുന്നഒരു വാചകമാണു നീഞാനുച്ചരിക്കുന്ന ഏറ്റവും വലിയ –വാചകം മലഞ്ചെരുവിലെ മുന്തിരിവള്ളിപോലെനീയെന്നുള്ളിൽ പടരുന്നുഅടങ്ങാത്ത ആസക്തിയുടെചാറ്റൽ മഴയാകുന്നു നീ എൻ്റെ ജീവിതത്തിൻ്റെ ഒഴുക്ക് ,ഉൾത്തലങ്ങളെ ചൂടുപിടിപ്പിക്കുന്നആദ്യജ്വാല…

അച്ഛൻ..

രചന : ബിനോജ് കട്ടാമ്പള്ളി ✍️ പറയുവാനറിയാത്ത നോവായിവിങ്ങുന്നുഅച്ഛനെൻ ഓർമ്മതൻ ചെപ്പിലിന്നും..അമ്മ എന്നൊരു വാക്ക് തനിയെയുരഞ്ഞുഞാനാദ്യമായ് അമ്മിഞ്ഞയുണ്ടതിനൊപ്പംഅമ്മ പറഞ്ഞു പതം വരുത്തി തന്നുമെല്ലെ മനസ്സിൽ കുടിയിരുത്തി തന്നുകടലാഴമുള്ളൊരാ വാക്ക്നിലാവുപോൽ തെളിമയാംവാക്ക്അലിവിന്റെ നിറവായ വാക്ക്നിറവിന്റെ പൊരുളായ വാക്ക്അച്ഛനെന്നുള്ളോരാ വാക്ക്കുഞ്ഞിളം കൈപിടിച്ചേറെനടന്നച്ചൻകുഞ്ഞിക്കാലടികൾക്ക് താങ്ങായി നിന്നച്ചൻകുഞ്ഞിളം…