രചന : ഗഫൂർ കൊടിഞ്ഞി.✍

ഒഴുകിപ്പരക്കുന്ന
സംസമിന്നുറവുകൾ
ഹൃദയത്തിനുള്ളിൽ
നിറഞ്ഞിടുന്നു.
ഈന്തൽമരങ്ങൾ
ഇളം കാറ്റ് മൂളിയി-
ന്നുൾത്തടം നനവാൽ
കുതിർന്നിടുന്നു.
മരുഭൂവനങ്ങളിൽ
ഹാജറ ബീവിതൻ
ആർത്തവിലാപം
ഉയർന്നിടുന്നു
മണലണിക്കാടുകൾ
ഗദ്ഗദം പങ്കിട്ട്
ഇബ്റാഹിം നബിയെ
പുണർന്നിടുന്നു.
ബലിയുടെ
സ്‌മൃതികൾ പരന്നിടുന്നു
ഇസ്മായിൽ നബിയോ
വിതുമ്പിടുന്നു.
അഹദിൻ്റെ
കാരുണ്യ സീമയനർഘളം
ആശാ പ്രവാഹമായ്
പെയ്തിടുന്നു.
അറഫയിൽ
സ്നേഹം വഴിഞ്ഞിടുന്നു.
ആത്മാവിനുള്ളം
തുളുമ്പിടുന്നൂ
പിന്നെയും പിന്നെയും
കാലം നമുക്കിതാ
കാരുണ്യവർഷം
ചൊരിഞ്ഞിടുന്നൂ.

ഗഫൂർ കൊടിഞ്ഞി.

By ivayana