വെറുതേവിടുക.
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️ ശിലാതരഹൃദയം സ്ഥാപിക്കയാലോശിലാതരഹൃദയം പൂജിക്കയാലോശിലയിലെ ശിലയാം ദേവൻ നീയ്യ്ഉരിയാടുവാൻ എളുതാതെയായത്?സൂക്ഷ്മാതി സൂക്ഷ്മമാം നാദതരംഗകംഇതളോരോന്നായി വിരിയുന്ന നേരംപ്രാണസുഗന്ധം പരിസരമാകവെപറിച്ചെടുത്തൊരു ശിലഹൃദയം നീഅണിയണിയായി കൊരുത്തൊരീ മാല്യംപിടയുകയാണീ,ദേവഗളത്തിൽ ഹാ!പുജകനറിയുന്നില്ലിഹ പൂവിലെപ്രണവ ,പരാഗസുഗന്ധങ്ങളെയുംപോയിമറയുക പൂജകനേ നീപൂവുകളേയിനി വെറുതേ വിടുക!
