നവവർഷമേ സ്വാഗതം
രചന : ശിവരാജൻ കോവിലഴികം, മയ്യനാട് നീയെന്റെ കൈകളിൽ ചേർത്തുപിടിച്ചുകൊ-ണ്ടെന്നെ നയിക്കുക നൂതനവർഷമേശൂന്യതമാത്രം നിറഞ്ഞോരെൻ ഹൃത്തിൽ നീപുത്തൻപ്രതീക്ഷതൻ ദീപം തെളിക്കുക .ഓർക്കുവാ,നോർമ്മപ്പെടുത്തുവാ,നോർമ്മയിൽചൂഴുന്ന ദുർവ്വിധിമാത്രമെന്നാകിലുംമുഗ്ദ്ധഹാസത്തിന്റെ വർണ്ണങ്ങൾ തൂകുവാൻനിറസൗഭഗം ചൂടിവരുക നവവർഷമേ .എരിയുന്ന വ്യഥകൾതൻ കണികണ്ടു മാനുഷർവിധിലിഖിതമെന്നു തപിച്ചിടുംവേളയിൽഅകലുന്നു യാത്രാമൊഴി മറന്നിരുളിങ്കൽപഥികനായ്, ഖിന്നനായ് പോയതാം…
