ഞാനവിടെയുണ്ടായിരുന്നെങ്കിൽ…..
രചന : മോഹനൻ പി സി പയ്യപ്പിള്ളി* എങ്കിൽ,കൈരളിയുടെ പടവുകൾതിരക്കിനിടയിലും എനിക്ക്ഒരിടമൊഴിച്ചിടുമായിരുന്നു.ഇരുന്നാലും ഇരിപ്പുറയ്ക്കാതെമുറ്റത്തെ ആഘോഷങ്ങളിലേക്ക്,അസ്വസ്ഥതകളിലേക്ക്,പ്രതിഷേധങ്ങളിലേക്ക്സ്വയമറിയാതെഇഴുകിയിറങ്ങുമായിരുന്നു.ബോധാബോധങ്ങളുടെകുഴമറിച്ചിലിൽസന്തോഷിനെ ഷീനയെ ഗോപിയെ വിനിതയെഅനൂപിനെ ചന്ദ്രനെ അശോകനെനിഴലിനെ നിലാവിനെഅജ്ഞാത ഗായകരുടെ ശിഥില സംഗീതങ്ങളെപിഴയ്ക്കുന്ന താളങ്ങളെ വഴുക്കുന്ന പാദങ്ങളെ,ഹൃദയത്തിന്റെ മിടിപ്പുകളായിശ്വാസത്തിന്റെ തുടിപ്പുകളായി,അറിഞ്ഞും അറിയാതെയുംകണ്ടും കാണാതെയും,ദിനരാത്രങ്ങളും ഞാനുംഒന്നിച്ചാവാഹിക്കുമായിരുന്നു.ഞാനവിടെയുണ്ടായിരുന്നെങ്കിൽ,ടാഗോർ തിയേറ്ററിലേക്കുള്ള ചരിഞ്ഞ…
