കര്ക്കടകയോര്മ്മകള്!
കുറുങ്ങാട്ട് വിജയൻ* കര്ക്കടകമഴക്കിടാത്തിമാര് കൂരിമല കയറിയിറങ്ങി കൂരിപ്പള്ളിത്താഴവും താണ്ടി വാക്കണ്ടത്തിമലയും കയറിയിറങ്ങി നിരവത്തുപറമ്പിനും ആശാരിപ്പറമ്പിനും മുകളിലെത്തുമ്പോള്‍, കൊട്ടാരത്തില്പ്പറമ്പിന്റെ വടക്കുകിഴക്കേമൂലയിലെ ഇല്ലിക്കൂട്ടം വളഞ്ഞു ഞങ്ങളുടെ പറമ്പിന്റെ വടക്കുപടിഞ്ഞാറ് മൂലയില്‍ കുത്തിനിറുത്തും. അതുകൊണ്ടരിശം തീരാതെ ആ കരിക്കിടാത്തിമാര് ഞങ്ങളുടെ പറമ്പിലെ നടുതലകളായ ചേന, ചെമ്പ്,…
