“പ്രതീക്ഷ “
രചന : മോഹൻദാസ് എവർഷൈൻ വിശപ്പ്… വല്ലാത്തൊരു വിശപ്പ് അഗ്നിയായ് ആളിപ്പടരുവാൻ തുടങ്ങിയിരിക്കുന്നു…വഴിയരികിൽ വിരിച്ച മുഷിഞ്ഞ തുണികഷണം കാറ്റിൽ പറന്നു പോകാതെ വെച്ച കല്ലുകൾ തന്നെ നോക്കി പല്ലിളിച്ചുകാട്ടുന്നതായി അയാൾക്ക് തോന്നി!.അതിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയ തുട്ടുകൾ കണ്ണുകൊണ്ട് പരതി നോക്കി……
