പുതുവത്സരാശംസ
രചന : രാജശേഖരൻ✍ നേരുവതെന്തിനുനവവത്സരാശംസ,നേരം തികഞ്ഞാൽപിറക്കില്ലെ, വത്സരം?നേരു പിരിയാത്തതരുണിയാണീ, കാലം.പേറും പൊറുതിയുംമറക്കാത്തമ്മയും ! അനന്തതയ്ക്കന്ത്യമില്ലെന്നറിഞ്ഞുമള –ന്നളന്നു,തന്നന്ത്യമോ –ള,മളന്നറിയാനളവുകോൽകലണ്ടർ താൾ മറിപ്പവൻ,വിൺ മേഘത്തുണിക്കൂട്ടംചുരുൾ ചുരുട്ടിതൻ കൈസഞ്ചിയിലൊതുക്കാൻമനുഷ്യൻ വൃഥാപണി ചെയ്വൂ, ബുദ്ധിയേറിയോൻ,വിഡ്ഢിയും!
