എന്റെ അമ്മ … Ajikumar Rpillai
ഒരുദിനമെന്തിന്ഓർക്കാൻ നിനക്കായി …ഈ ജന്മമേകിയ പൂന്തിങ്കളെ.. ഒരുയുഗം ഓർത്താലുംതീരാത്ത മധുരമായ് …ധരണിയിലൊരു നാമമമ്മയല്ലോ ആ ചോരവറ്റിയപേറ്റുനോവിന്റെഹൃത്തിലാണെന്റെ താമസം .. കരുണാപൂത്തൊരാകാട്ടുപൂവിന്റെകനവിലാണെന്റെ മാനസം… മഴനനഞ്ഞനിലാവിനെപ്പോഴുംചിരിവിരിഞ്ഞാൽ ചന്തമാ .. കുളിരുകോരുമാകാറ്റുപോലെവിരലുതൊട്ടാൽ സ്വർഗമാ … സ്മരണവീണയിൽഉറവയൂറിയവരിനിറഞ്ഞ കവിതപോൽ മരണമെന്നേമയക്കുവോളംമതിവരില്ലാ സ്നേഹമെന്നിൽ അജികുമാർ