“പ്രണയികള്‍”
രചന : ഉണ്ണി കെ ടി ✍ ഞാനും നിന്നെപ്പോലെഉറങ്ങാതെയിരിക്കയാണ്,രാവുവളരുന്നത് എന്റെജാലകപ്പഴുതിലൂടെ കാണാം…ചന്ദ്രനുദിക്കാത്തമാനത്ത്ഒരേകാന്തതാരകം വിരണ്ടുനില്ക്കുന്നതും ഞാന്‍കാണുന്നു!ഞാനും നിന്നെപ്പോലെഉറങ്ങാതെയിരിയ്ക്കയാണ്…,പകല്‍വെളിച്ചത്തില്‍ നാളെനമ്മള്‍ പരസ്പരം കാണുമ്പോള്ചൊല്ലേണ്ടും കൈതവങ്ങള്ക്കൊരാമുഖംതേടി ഞാനുംഉറങ്ങാതെയിരിക്കയാണ്!പ്രണയത്തിന്റെ അര്പ്പണത്തിന്റെവിശ്വാസത്തിന്റെ നേരല്ലാത്തവാഗ്ദാനങ്ങള് ആത്മാര്ത്ഥതയോടെനിന്റെ കാതോരത്ത് ചുണ്ടുരുമ്മിഞാന് ചൊല്ലും….പ്രണയപരവശമെങ്കിലും നിന്റെകണ്ണിണകളില് പൂക്കുന്ന കൈതവംഞാനറിയുന്നുണ്ട്!വിടചൊല്ലി പിരിയുമ്പോള്നിന്നില് ഒരു നഷ്ടബോധവുംഉണ്ടാകരുത്….ഇടവേളയിലെ…
