ആൽമരഗദ്ഗതം
രചന : റഫീഖ്. ചെറുവല്ലൂർ✍ ഇടമറിയാതെ വിടവിലൂടെനനവു തേടിക്കയറിയതോ,ഇരുകാലി മൃഗത്തിന്റെജനനഗേഹമിതറിയുമോആൽമരമെന്നൊരുതണൽ മാത്രമാണു ഞാൻനിഷ്കരുണം വെട്ടിയെൻശിഖരങ്ങളാദ്യം.ഇടവേളയിലെപ്പൊഴോവേദനയിലെൻ മിഴിയടയേകൂടു തേടിയിണപ്പക്ഷികൾചിലച്ചെത്തിയ മാത്രയിൽപാതി വിരിഞ്ഞ കിളിപ്പൈതങ്ങൾനിലത്തു വീണു പിടഞ്ഞതുംകാണുന്ന കണ്ണുകൾവന്യമായതോ ഇക്കാലം?തായ്ത്തടിയിലെൻഹൃദയം പിളർന്നതുകോടാലിമൂർച്ചയോ,കിളിക്കുരുന്നൊന്നിന്റെകരൾ നോവും കരച്ചിലോ?അറിയില്ല ഞാൻ വെറുംആൽമരമല്ലയോ…
