കരിനിഴൽ.
രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..
