പ്രവാസി.
രചന : മാധവ് കെ വാസുദേവ്* കരള് ചുരന്നവഴികളില്പാറിവീണ ചിന്തകള്മാഞ്ഞുപോയെത്രവേഗംകാലംതീര്ത്തവീഥിയില്എരിഞ്ഞുതീരുംസന്ധ്യയില്നിറഞ്ഞുനില്കുമോര്മ്മകള്വിടര്ന്നുനിന്ന പൂവുകള്അടര്ന്നുവീഴും ഇതളുകള്വഴികളില് അനാഥമായ്.പണിഞ്ഞുയുയര്ത്തും മന്ദിരംവിയര്പ്പുത്തുള്ളിച്ചാന്തുതേയ്ച്ചുഅകലെനിന്നുംനോക്കിനില്കുംമനസ്സിലുള്ള മോഹമായി .കരളുരുക്കും വേനലില്മഞ്ഞുറയും സിരകളില്മറന്നുപോയ സ്വപ്നമൊക്കെകനലെരിക്കും രാത്രിയില്മിഴിതുറന്നിരുട്ടിലൊക്കെനിദ്രയെ പരതവേഅകന്നുനില്ക്കും സ്വപ്നമൊക്കെപീലിയില് മറഞ്ഞുപോയിതളര്ന്നുവീഴും മനസ്സിനുള്ളില്ചിതലരിക്കും ഓര്മ്മയില്നിഴലുവീഴും മിഴികളില്മുഖങ്ങളെല്ലാം മാഞ്ഞുപോയിനീരൊഴുക്കു നിലച്ചുപോകുംസിരകളില് തണുപ്പുറഞ്ഞുനെഞ്ചിനുള്ളിലുണര്ന്ന താളംമെല്ലെമെല്ലെ നിന്നുപോകുംകണ്ണില്പൂത്ത സ്വപ്നവുംമനസ്സില്…
