അണച്ചിട്ടുമണയാത്ത വീട്
രചന : ഷിബിത എടയൂർ ✍ അണച്ചിട്ടുമണയാത്തവിളക്കുകളുള്ളൊരുവീട്നഗരമധ്യത്തിൽബാക്കിയാവുന്നു.ഇരുനിലയിലത്,മുറികളടയ്ക്കാതെപോയവരുടെമടക്കമോർത്ത്രാവില്ലാതെപകലില്ലാതെതേങ്ങിക്കൊണ്ടിരിക്കുന്നു.വരുമായിരിക്കുമെന്ന്ഓർമയുടെവളവുകളിലെകണ്ണാടിയിൽപരതുന്നുഇല്ലെന്ന നിരാശയിൽഇരുമ്പുകവാടംഅലറിക്കൊണ്ടടയുന്നു.ഉപേക്ഷിക്കപ്പെട്ടവീടുകളേക്കാൾവിള്ളലുണ്ടാകുന്നത്ഒരു ദിനത്തിന്റെ പാതിയിൽനിന്നനിൽപ്പിലിറങ്ങിപ്പോകുന്നമനുഷ്യരെ പോറ്റുന്നവീടുകൾക്കാണ്,കൈകളില്ലാത്തവറ്റഎത്രതരംവിശപ്പുകളോട്പ്രതികരിക്കണം,തുറന്നിട്ടജനാലയിലൂടെഅകത്തെത്തുന്നഅപരന്റെ നോട്ടത്തിൽലജ്ജിച്ചിട്ടുമൊന്ന്മുഖംപൊത്താനാകാതെഎത്രകാലംഒരേ നിൽപ്പു നിൽക്കണം.പിടികൊടുക്കാത്തപാർപ്പുകാരുടെവീടുപോലെമാറ്റിനിർത്തപ്പെടുന്നവർഗം വേറെയില്ല.
