രചന : സഫീറ ബിൻത് സൈനുദ്ധീൻ ✍
വിഷാദത്തിലേക്കും തകർച്ചകളിലേക്കും തളർച്ചകളിലേക്കും ആത്മഹത്യകളിലേക്കും ഇന്ന് മനുഷ്യനെ തള്ളിയിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ബന്ധങ്ങളാണ്.
ഇതിലുള്ള രണ്ട് ബന്ധങ്ങളെ നമുക്ക് നോക്കാം.love bombing എന്ന് വിളിക്കാവുന്ന മാരകശേഷിയുള്ള ഈ സംഭവത്തെ രണ്ട് വിധത്തിൽ നമുക്ക് പരിശോധിക്കാം.
ഒരു മനുഷ്യനിലേക്ക് ഇറങ്ങി ചെല്ലുകയും അവിടെ വ്യക്തമായ ഒരു ടെറിട്ടറി ഉണ്ടാക്കുകയും അവരെ അതിലേക്ക് കെട്ടിയിടുകയും ചെയ്യുന്ന മനുഷ്യരുണ്ട്.
സ്നേഹമോ, പ്രണയമോ, സൗഹൃദമോ അങ്ങനെ എന്ത് ടൂൾസും അതിനായി അവർ പ്രായോഗിക്കും. ലക്ഷ്യം നേടി കൗതുകം നഷ്ടപ്പെട്ടാൽ അവസാനം അവർ മറ്റൊരു തുരുത്തിലേക്ക് കാൽ വെയ്ക്കാനായി പല ന്യായീകരണങ്ങളും പറഞ്ഞേക്കാം.
ആദ്യത്തെ bomb ഇതാണ്,പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയിൽനിന്നും പ്രതീക്ഷിക്കാത്ത പലതും അപ്പുറത്തുള്ളവരെ അനുഭവിപ്പിക്കും .
പലതിനും ഫോഴ്സ് ചെയ്തിട്ട് അവരുടെ ഇഷ്ടങ്ങൾ നടക്കാതെ വരുമ്പോൾ അവർ avoid തുടങ്ങും,insult ചെയ്യാൻ തുടങ്ങും.കളിയാക്കാൻ തുടങ്ങും…..
പിന്നെയും നമ്മൾ അവിടെ നിൽക്കുന്നു എങ്കിൽ അടുത്ത bomb കൊണ്ട് വരും.ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുകയും, താൻ നല്ലവൻ അല്ലെന്നും മോശമായ വ്യക്തി ആണെന്നും തന്നെ ഞാൻ deserve ചെയ്യുന്നില്ല എന്നുമൊക്കെ പറയും. ഈ self abasement ഒക്കെ റിവേഴ്‌സ് psychology ആണ്.അതോടെ അവരുടെ Manipulation വർക്ക് ആയതായി അവർക്ക് സ്വയം തോന്നും.
അടുത്ത bomb സ്വയം blame ചെയ്യുക, അലറിക്കരയുക, കുറ്റബോധത്തിൽ നീറുക എന്നതാണ്.
അടുത്തത്,ഒന്നും നടന്നില്ലെങ്കിൽ ഭീഷണിപ്പെടുത്തുക, മനുഷ്യത്വം ഇല്ല എന്ന് സ്വയം തെളിയിക്കുക എന്നതൊക്കെ അവർ ഈ പാക്കേജിൽ include ചെയ്തിരിക്കും. അവരുടെ ലക്ഷ്യം നേടാൻ സാധിക്കും. അതോടെ അവർ ആ മനുഷ്യനെ avoid ചെയ്യും.
രണ്ടാമത്തെ തരം വ്യക്തികൾ ഇവരാണ്,ഒരു പരിധിയിൽ കവിഞ്ഞ് attachment ഉണ്ടാക്കുകയും good impression ഉണ്ടാക്കുകയും ചെയ്യും.
Love, affection,attention ഒക്കെ ആവശ്യത്തിലധികം കൊടുക്കും. Intense ആയിട്ടുള്ള ഒരു ബോണ്ടിങ് ഉണ്ടാക്കും.അതിനായി അവർ effort എടുക്കും.തന്റെ ടാർഗറ്റ് ഇപ്പോൾ കൺട്രോളിൽ ആയി എന്നറിയുമ്പോൾ, തന്നിൽ completly addict ആയി എന്നറിയുമ്പോൾ ആ ബന്ധം നിലനിർത്താനായി അവർ എടുത്തിരുന്ന affection, attention, care, love, time ഒക്കെ കുറയ്ക്കും.
ഇത് മുന്നിലുള്ള ആളേ മോശമായി ബാധിക്കും.physically, mentally തകർന്ന അയാൾക്ക് പിന്നെയും കുറച്ച് സ്നേഹം കൊടുക്കും, അതോടെ മറ്റെയാൾ പൂർണ്ണമായി അടിമയാകും.ഈ ബന്ധം നിലനിർത്താനായി un ethical ആയ ചില കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കും. അവരത് അനുസരിക്കും. അതോടെ അവരുടെ ലക്ഷ്യം സാധിക്കും.
അവസാനം അവർ പലതരം regression, judgement, reasons ഒക്കെ നിരത്തി ആ ബന്ധത്തിൽനിന്നും ഇറങ്ങി പോകും…..
ഈ ടെറിട്ടറിയിൽപെട്ട, manipulationil കൊരുത്ത മനുഷ്യർ കരയിൽപ്പെട്ട മീൻ പോലെ നഷ്ടങ്ങളെയോർത്ത്, തകർത്തെറിഞ്ഞ ആത്മവിശ്വാസത്തേയോർത്ത്, താൻ വിശ്വസിച്ചിരുന്ന foolishness കളെയോർത്ത് ഭ്രാന്ത് പിടിക്കും അല്ലെങ്കിൽ സ്വയം ജീവനെടുക്കും, അതിജീവിക്കുന്ന മനുഷ്യർ പിന്നേ ഈ ലോകത്ത് ഒരാളെയും വിശ്വസിക്കില്ല, അവരെ ഏറ്റവും ആവശ്യമുള്ള ആത്മാർത്ഥതയുള്ള മനുഷ്യരെപോലും അവർ അവിശ്വസിക്കും, അതാണ് ഏറ്റവും വലിയ നഷ്ടവും.
ഇതിനെ നേരിടാനുള്ള ചില കാര്യങ്ങൾ പിന്നെ എഴുതാം,എങ്കിലും ഒന്ന് പറയാം…..
“തന്നെക്കാരണം ഒരാൾ ഈ ലോകത്ത് വേദനിക്കുന്നുവെന്ന് പൂർണ്ണമായും ഒരാൾ മനസ്സിലാക്കുകയും അവർക്കതിൽ യാതൊരു പശ്ചാതാപമോ കരുണയോ തോന്നാതിരിക്കുകയും ചെയ്യുന്നു എങ്കിൽ അവരും സ്നേഹത്തിന് അർഹരല്ല,അവരെ ട്രീറ്റ് ചെയ്യേണ്ടത് കൈകൂപ്പിയുമല്ല…..”
ഹേ മനുഷ്യരെ നിങ്ങളെ വേദനിപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നേ 🤗🤗
അടിച്ചുകേറി വാ മക്കളേ 🥱🥱
