മടക്കയാത്ര.
ചെറുകഥ : ദീപക് രാമൻ. പതിനാലുമാസത്തെ പ്രവാസത്തിനുശേഷംനാട്ടിലേക്കുമടങ്ങുന്നതിന്റെ സന്തോഷംമനസ്സിലുണ്ടെങ്കിലും നാലുമണിക്കൂറത്തെയാത്രയും വീടെത്തുന്നതുവരെയുള്ളകാത്തിരിപ്പും എന്നെ വല്ലാതലോസരപ്പെടുത്തി. ഷാർജ എയർപോർട്ടിൽ ബോർഡിംഗ്പാസ്സിനുവേണ്ടി നിൽക്കുമ്പോൾ മുന്നിലിരിക്കുന്ന സുന്ദരിയോട് വിൻഡോസീറ്റ്(ടേക്കോഫും ലാൻഡിംഗും സമയത്തെ കാഴ്ചകൾ വളരെ മനോഹരമാണ്)ചോദിക്കണമെന്നുണ്ടായിരുന്നു. പത്ത്നാൽപ്പത്തിരണ്ടുവയസ്സായില്ലേ,ഇനിയെന്നാ കുട്ടിക്കളി മാറുന്നതെന്ന മനസ്സിന്റെ പരിഹാസത്തിനുമുൻപിൽ ആഗ്രഹം ഉള്ളിലൊതുക്കി…
