സങ്കൽപ്പഗേഹങ്ങൾ.
രചന : ജയരാജ് പുതുമഠം.✍ സങ്കൽപ്പങ്ങളുടെ നിലാവിൽമേഘപാളികൾ ഇറങ്ങിവന്നആരാമഛായയിലെകുളിരിൽ വെച്ചായിരുന്നുനിന്റെ തരളിത മുരളിഎന്നെ കാമുകനാക്കിയത്ചിട്ടയിലും ചിട്ടരാഹിത്യത്തിലുംചുറ്റിത്തിരിഞ്ഞൊഴുകിജലത്തിലും കരയിലുംകരളിന്റെ ഇടനാഴികളിലുംകതിർമണ്ഡപത്തിലുംകാവ്യപുഷ്‌പ്പങ്ങളിലും…കാനന വർഷങ്ങളിലുംജന്മവിധിഗേഹങ്ങളിലുംഎന്റെ പ്രണയജീർണ്ണകുംഭംചുമന്നുവലഞ്ഞ് ഗന്ധംകെട്ടചകിരിനാരുകൾ നിറച്ചകൂട്ടിനുള്ളിൽ ഞാൻധ്യാനനിമഗ്നനാകട്ടെ.
