അവളെങ്ങു പോയോ
രചന : സുരേഷ് പൊൻകുന്നം ✍ അവളെങ്ങു പോയോകരയാതിരിയ്ക്കുവാൻ വയ്യെന്റെഹൃദയമേഇടനെഞ്ചിലിടവമിടതടവില്ലാതെപെയ്യുന്നുമഴനൂലുകൾ പോൽ മനസ്സിൻകളിത്തട്ടിലൊരു കുളിരായിരുന്നവൾ അവളെങ്ങു പോയോപലകാലമൊരുനൂൽപ്പാലത്തിലെന്നപോൽഅതിശ്രദ്ധയോടിറുകെപ്പുണർന്ന്ഇരുളിനെ തോൽപ്പിച്ച് ജീവിച്ച്ഒരു കുഞ്ഞ് കഞ്ഞിക്കലത്തിലിത്തിരിഅരിയിട്ട് വേകുമ്പോളൊരുതവി കൊണ്ട്കോരിക്കുടിച്ചൊരുപലകമേൽ പായ വിരിച്ച് പല നാള്നാം പരസ്പര പരകായപ്രവേശം നടത്തിഒരു പാട്നാള് നാംകലങ്ങിയൊഴുകിയ കണ്ണീരിൽ ചിറകെട്ടിപിന്നെയതിൽ…
