അന്നത്തെ ഓണം
രചന : തോമസ് കാവാലം. ✍ “ഓണമാണുണ്ണീ,യിന്നോണമാണ്ഓണം പോലുണ്ണേണ്ടും നാളു,മല്ലേ?”അമ്മയില്ലെങ്കിലും ഓണമെത്തിഅമ്മതൻ നിസ്വനമിങ്ങു കേൾക്കാം.പൂവിറുക്കാനമ്മ വന്നതില്ലപൂക്കളം തീർക്കുവാനെത്തിയില്ലപുഞ്ചനെൽ കൊയ്തവൾ വെച്ചെങ്കിലുംപുന്നെല്ലിൻ ചോറുണ്ണാൻ വന്നേയില്ല.കാണുവാൻ കണ്ണിനകത്തുള്ളവൾകാണേണ്ട കാഴ്ചകൾ കാണുന്നില്ലഎങ്കിലും ഞാൻ കാണും ദുഃഖമോടെചങ്കു പകുത്തമ്മ തന്നകാഴ്ച.അന്നമ്മ തൂശനിലയതിലായ്അന്നം വിളമ്പിയ കാര്യമോർത്താൽഇന്നെൻ മനസ്സിന്റെ കോണുകളിൽമന്ദം…
