ദീർഘദൂര പ്രയാണങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ നീണ്ട തീവണ്ടിയാത്രകൾ,ജീവിതം പോലാണെന്നത്ക്ളീഷേയായിക്കഴിഞ്ഞെന്നറിയാം…..ഓരോ തീവണ്ടിയാത്രയിലുംചില സൗഹൃദങ്ങൾ മൊട്ടിടും.ചില കമ്പാർട്ട്‌മെന്റുകളിൽ പൂവിടുന്നപ്രണയങ്ങളുടെ പൂമരങ്ങളുണ്ട്.പരിചയങ്ങൾ മെല്ലെ മെല്ലെപ്രണയമരങ്ങളാകുന്ന മറ്റാരുമറിയാ ദൃശ്യങ്ങൾ.ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പൂക്കൾ തുന്നിയപട്ടുതൂവാലകൾ അവർ മാത്രമറിഞ്ഞ് നെയ്തെടുക്കും.പിരിയുമ്പോഴും, ദൂരങ്ങൾ അകറ്റി നിർത്തുമ്പോഴുംഅവർ അടുത്താണ്.ഒടുവിൽ സ്വന്തങ്ങൾക്കിഷ്ടപ്പെട്ടാലും,എതിർപ്പിന്റെ ക്ഷോഭക്കടൽ ഇളകി…