അഭിസാരിക
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അളകങ്ങൾ മാടിയൊതുക്കാതെ!അക്ഷികളെഴുതിക്കറുക്കാതെ!അരികത്തണഞ്ഞവർക്കെല്ലാം,അനുഭൂതിതൻ വീഞ്ഞു പകർന്നവൾ! അഭിസാരികേ നിന്നധരം വിറപൂണ്ടത് !അടങ്ങാത്തവികാരത്തിൻ വേലിയേറ്റമോ?അടക്കിവെച്ചനെഞ്ചിൻ വിങ്ങലിൻ താപമേറ്റോ?അഗ്നിക്ക് വലംവെച്ച് വാങ്ങിയജീവിതം!! അന്ധയായി തീരുന്നൊരുവനുവേണ്ടി!ആട്ടിയൂട്ടിയുറക്കി വളർത്തിയവർ,അലമുറയിട്ടു കരഞ്ഞീടുകിലും!അവനരികെ കുറുകിക്കൂടി ! ആയിരം സൂര്യചന്ദ്രന്മാർക്കൊരുവനായ് !ആയിരം സ്വർണ്ണരഥങ്ങളിലേറി!ആകാശഗോപുരം താണ്ടി!ആണൊരുത്തൻതൻ കരവലയത്തിലൊളിച്ചു! അവനായിവിറകൊണ്ട…
