ഗംഗ
രചന : ശിവരാജൻ കോവിലഴികം,മയ്യനാട്✍ മന്ത്രം ചുമക്കുന്ന കാറ്റിന്റെ കൈകളിൽചുംബനം ചാർത്തുന്ന ഗംഗപാപമാലിന്യങ്ങളേറ്റുവാങ്ങിക്കറുത്തുടൽ-നീറിയൊഴുകുന്ന ഗംഗആർദ്രമായ് തേങ്ങിയും അലറിച്ചിരിച്ചുംസങ്കടച്ചുമടുമായ് ഗംഗമോഹഭംഗത്തിന്റെ ശംഖാരവം പേറി,പ്രേമകല്ലോലിനി ഗംഗ .പുലരിതൻ ചുണ്ടിലെ പുല്ലാങ്കുഴലിൽമന്ത്രം തിരഞ്ഞവൾ ഗംഗകണ്മിഴിച്ചെത്തുംയുഗങ്ങളിലൊക്കെയുംമുത്തശ്ശിയായവൾ ഗംഗശാപശരമുനകളാൽ നെഞ്ചകം നീറുമ്പോൾതന്നെശ്ശപിക്കുന്ന ഗംഗഹൃദയം മുഴക്കുന്ന ഡമരുവിൻതാളത്തിൽശ്രുതിമറന്നൊഴുകുന്ന ഗംഗഎരിതീയിലുരുകുന്ന ചോരപ്പൊടിപ്പിനുംശ്രാദ്ധമൂട്ടുന്നവൾ…
