നരകത്തിലെ നോക്കുകുത്തി
രചന : അശോകൻ പുത്തൂർ ✍ പിഴച്ചുപോയആത്മാക്കളുടെപുനർജ്ജനിയാണ് ഞാൻ.ശാപജന്മങ്ങളുടെ അവതാരം……………ഞാൻകാലം കുരുപ്പൊളിപ്പിച്ച മച്ചകം.തൂത്തുകളഞ്ഞസൃഷ്ടിയുടെ ഭോഗജലം.ശ്വാസത്തിൽ ശവംനാറുംശവുണ്ഡിക്കൊറ്റൻ.ചെകുത്താന്റെ ആല.പിശാചിന്റെ മൂശ.മുറിവുകൾകൊണ്ട് വരഞ്ഞ ചിത്രം.തൃഷ്ണകളുടെ മഹാഗ്രന്ഥം.നരകത്തിലെ നോക്കുകുത്തി.ദുരന്തങ്ങളുടെ പതാക………..രണ്ടാമൂഴക്കാരന്റെയോമൂന്നാമന്റെയോ നിഴൽഎന്നിലെപ്പോഴും.എവിടെയും കാലംതെറ്റിയെത്തുംകാഴ്ചപ്പണ്ടാരം……കാലമേജീവിതത്തിലേക്കയച്ചതപാലിലൊക്കെയുംആരാണിങ്ങനെയെന്നുംചുവന്ന വരയിട്ട് തിരിച്ചയക്കുന്നത്…..
