കുങ്കി
രചന : എൻ.കെ.അജിത്ത് ആനാരി ✍ ചെയ്യേണ്ടിവന്നണ്ണാ…,നിഷ്കളങ്കരായി കാട്ടിൽ മദിച്ചുനടന്ന രണ്ടു പേരേ ഞാൻ മനുഷ്യർക്കു വേണ്ടി തളയ്ക്കാൻ കൂട്ടുനിന്നു…വേണ്ടിയിട്ടല്ല, സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന ഓരോ നിമിഷവും, പിടിക്കപ്പെടുന്ന ഓരോ കൊമ്പനേയും, കൊമ്പുയർത്തി പിന്നിൽ നിന്നും കുത്തുമ്പോഴും, പുറത്തിരിക്കുന്ന പാപ്പാൻ്റെ ആജ്ഞാനുവർത്തിയാകാൻ…
