കൂട്തേടി.
രചന : രാജൻ അനാർകോട്ടിൽ കൂടുകൂട്ടുന്നചില്ലകൾ നോക്കു നീ,മഞ്ഞും,മഴ,വെയിൽ-നാളങ്ങളേൽക്കാതെആ കൊച്ചുചിറകുകൾമൂടിപ്പുതച്ചുചെറുമേൽക്കൂരമക്കൾക്ക് പണിയുന്നവേളയിൽ..! എന്നോതനിച്ച് പറന്നൊരാവാനവും,എങ്ങോ തനിച്ചായ്കഴിഞ്ഞൊരാകാലവും,അമ്മതൻ നെഞ്ചിലെചൂടേറ്റ നേരവും,അമ്മതൻ കണ്ണിലെകരുതലിന്നാഴവും, പിടയുന്ന ചിന്തയും,ഇടറുന്ന മന്ത്രവും,ഒരു ഗദ്ഗദത്തിനാൽവരളുന്ന കണ്ഠവും;ഇനിയുള്ള നാളുകൾഇനിയും നിനക്കായ്അകലാതിരിക്കട്ടെയെന്നുഞാനുരുവിടാം..!!
