സിന്ധു മനോജ്

രാജ്യമെമ്പാടും വനിതാ ദിനാചരണവും വാരാചരണവും അതിഗംഭീരമായി നടത്തിക്കൊണ്ടിരിക്കുന്നു.വനിതകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചും പുകഴ്ത്തിയും ആദരിച്ചുകൊണ്ടിരിക്കുന്നു ..

എന്നാൽ കേരളത്തിലെ സ്ത്രീകളോട് വീട്ടമ്മമാരോട് ഈ ദിനാചാരണത്തോടനുബന്ധിച്ച് നമ്മൾക്ക് ഒരു പരിപാടി സംഘടിപ്പിക്കാമെന്ന ചിന്തയിൽ ആലോചിച്ചപ്പോൾ .. പ്രതികരണം..
കാലത്ത് 10 മണിക്ക് പ്രോഗ്രാം വച്ചാലോ.. അയ്യോ അത് വേണ്ട … വീട്ടിലെ കാലത്തെ പണികളുടെ തിരക്കാണ് ആർക്കും വരാൻ പറ്റില്ല.

എന്നാൽ ഒരു 12 മണിക്ക് വക്കാം ..
അത് കുഴപ്പല്ല.പക്ഷെ 1 മണിക്ക് കഴിയോ..?
ചേട്ടനും അമ്മക്കു അച്ഛനും ഉച്ചക്ക് ഭക്ഷണമെടുത്തു കൊടുക്കാൻ നേരത്തേക്ക് .. അവർക്ക് ഞാനില്ലാതെ ശരിയാവില്ല🤗
അല്ലെങ്കിൽ 2 മണിക്ക് വക്കാം .. അതാവുമ്പോൾ പ്രശ്നല്ലാലോ..😀
കുട്ടികൾക്ക് online ക്ലാസുണ്ട് .. അടുത്തിരുന്നില്ലേൽ അവര് പഠിക്കില്ല.. വൈകീട്ട് വച്ചാലോ.. 4 മണിക്ക് ?ഉം..നന്നാവും😐
6 മണി ആവില്ലേ കഴിയാൻ.. ഞങ്ങളൊന്നും ഇല്ല.. ഒരു നൂറ് പണികളാ ആ നേരത്ത്…😔

എന്നാൽ രാത്രി ആയാലോ 6 മണിക്ക് ശേഷം?
നന്നായിട്ടുണ്ട്. 6 മണിക്ക് ശേഷള്ള ഒരു പരിപാടിക്കും പോവണ്ടെന്ന് പറഞ്ഞിണ്ട്.കുടുംബത്തിക്ക് കേറ്റില്ല..😔
കൂട്ടത്തിൽ
ജോലിയുള്ള സ്ത്രീകൾ ഒന്നും മിണ്ടാതിരിപ്പാണ്..
മോളേ എന്തിനാ ഇതൊക്കെ ആഘോഷിക്കുന്നത് ..? നമ്മൾക്കെവിടെയാ നേരം…? 😎
ഇതാണ്.. ഒരു സാധാരണ വീട്ടമ്മടെ അവസ്ഥ. ഒന്നിനും നേരമില്ല.. അവൾ തിരക്കിലാണ്…😎

എന്നാലും
വനിതാ ദിനങ്ങൾ വരും പോവും..❤
സ്ത്രീക്ക് മാനുഷിക പരിഗണന നല്കുക.
എല്ലാ ദിനവും അവളുടെയാണ് ..❤
അവളിലൂടെയാണ് കടന്നു പോകുന്നത് ..
അവളെ അടിമയാക്കാതിരിക്കുക.
ആദരവിനേക്കാൾ തിരച്ചറിവുണ്ടാവുക
അവഗണനയല്ല അവസരങ്ങൾ നല്കുക.🔥
അവൾ മുന്നേറും..ഉറപ്പാണ്..💪🏻

✍സിന്ധു ഭദ്ര

By ivayana