കനിവ്
രചന : വിദ്യാ രാജീവ് ✍ മനുഷ്യത്വമറ്റൊരീയിരുളിന്റെ കാലത്തുകനിവെങ്ങും വറ്റിവരളുന്ന കാലത്തുവിണ്ണിലുദിച്ചൊരു സൂര്യാംശു പോലെയീമണ്ണിൽ വെളിച്ചം പകർന്നൊരു ബാലിക.നിത്യവും തൻ പാഠശാലയിലേക്കവൾഎത്തും വഴിമദ്ധ്യേ കാണുന്ന കാഴ്ചയാ-ണെത്രയും ദൈന്യത പാർത്തിടുമാ മുഖം.എന്നും മനസ്സിൽനോവേറ്റിനിന്നുപോൽ.മെങ്ങൊ വിജനത തേടുന്ന മിഴികളിൽദു:ഖം തളംകെട്ടി നിൽക്കുന്നിതെപ്പൊഴും.ഒരുദിനം ചാരെ വിളിച്ചു,…
