ഓർമ്മമണങ്ങൾ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ പകലുമഞ്ഞച്ചുമാഞ്ഞുപോകുമ്പോള്ഇരുട്ടുപടികയറി ഇടറിയെത്തുമ്പോള്കരിന്തിരികത്തുന്ന നിലവിളക്കിന്റെ പിന്നിലൊരുരാമനാമച്ചിന്തു മറഞ്ഞിരിക്കുന്നപോല് ഒഴിഞ്ഞ വാല്‍ക്കിണ്ടി കമിഴ്ത്തിനോക്കുന്നുഇറ്റാത്തവെള്ളത്തിനു പകരമൊരുതുള്ളികണ്ണുകടഞ്ഞുപൊള്ളിമുറിഞ്ഞുവീഴുന്നുവെന്തകാല്വലിച്ചു നടകയറുന്നു ഞാന്‍ അരത്തിട്ടയിലെ കളഭച്ചാണയിലൊരുഗൌളിയിരതേടി വാ പൊളിച്ചിരിക്കുന്നുചാരിയ വാതില്പ്പുറകിലിരുട്ടിന്റെനരകഗുഹാമുഖം തുറന്നിരിക്കുന്നു ഗതികിട്ടാതലയുന്ന ദുരാത്മാക്കളെപ്പോലെചുറ്റും ചലിക്കുന്ന നരച്ച രൂപങ്ങള്ക്കിടയില്മിഴിവുവഴിയുന്നൊരാ നിഴലിനെതേടിനിലതെറ്റിയുഴറുന്നെന് മിഴികള്‍രണ്ടും…
