ആത്മസുഹൃത്തിൻ്റെ…. യാത്രാമൊഴി…,
രചന : മധു മാവില ✍ ആരൊക്കെ വന്നീടുമെൻ ശവമഞ്ചമേറ്റുവാൻ..അന്ത്യകർമ്മങ്ങൾ നടത്തുവാൻഒറ്റുകാരെല്ലാവരും ചുറ്റിലുംഒപ്പമുണ്ടാവണംതണുത്തുറഞ്ഞുപോയസ്വപ്നങ്ങൾ തുണിയിട്ട്മൂടാൻ…നനഞ്ഞ കണ്ണുമായ് വരുന്നവരെയകറ്റിനിർത്താനുംകരുതലുണ്ടാവണം.സംശയമേതുമേതോന്നാതെയെൻ്റചുറ്റിലായ്നിങ്ങളെല്ലാവരും കാവലാവണം.ഇത്രമേൽ സത്യം പറഞ്ഞവൻനിശ്ചലമായെന്നറിയിക്കണംഇനിയൊരുത്തനുംമറുത്തൊന്നുരിയാടാനിടവരാത്തകോട്ടയായീനാടിനെകാക്കണം.മറ്റൊരാളെയും അടുപ്പിക്കാതെഎല്ലാത്തിനും നിങ്ങളുണ്ടാവണംതീകൊളുത്തുംവരെയിവൻ്റെകൂട്ടത്തിലുള്ളവരെപ്പോലുംഅടുപ്പിക്കാതെ നോക്കണം’.ആറടി മണ്ണിലൊടുങ്ങാത്തസ്വപ്നങ്ങൽവിടർന്നകണ്ണുകൾചോരയുറ്റുന്ന കയ്യാൽനിങ്ങളുന്മാദത്തോടെടുക്കണം.അയലത്തെയമ്മതൻമാറത്തടുക്കിപ്പിടിച്ചകുഞ്ഞ്മോളെയൊരു നോക്ക്കാട്ടുവാൻ തിരക്ക് കൂട്ടരുതേപിന്നെയൊരിക്കലുമവൾക്കച്ഛനെ കാണുവാനാവിലല്ലോ ….ചേതനയറ്റുപോയവൻ്റെപെണ്ണിനെ താങ്ങിയെടുക്കുമ്പോൾ തിടുക്കമരുതേബോധമറ്റവൾക്കിനിയൊരിക്കലുംകണ്ണിലുണ്ടാവില്ലല്ലോ …..സംശയമേതുമേ തോന്നാതെ…