ഗുരുവേ നിന്നെയും കാത്ത്
രചന : കൃഷ്ണൻ കൃഷ്ണൻ* നീ ഭൂമിയിൽപിറക്കുകയാണ്,ദുരന്തങ്ങളും പകയുംക്രൂരതയുംപകരം വീട്ടലുകളുംനിറഞ്ഞു നിൽക്കുന്നനികൃഷ്ടമായ ഭൂമിയിലേക്ക്ഗുരുവേ നീ പിറക്കുകയാണ്.നിന്റെ ജനനത്തിലൂടെമാതാവ്ഒരു കണ്ണീർകടലിലേക്ക്വിധിക്കപ്പെടുകയാണ്.എങ്കിലുംഗുരുവേ …..നീ നിന്റെ പിഞ്ചിളം കൈകളിൽനിറച്ചുവച്ച സ്നേഹവുമായ്പിറവികൊള്ളുന്നു.വേട്ടയാടുന്നമൃഗീയതയുടെ രൂക്ഷതചിരികൊണ്ട് നേരിട്ട് ‘ഹേ ഗുരുവേ …നീ നിന്റെ വഴികളിലൂടെസഞ്ചരിക്കുന്നു.പതറാതെപിന്നിട്ടവഴികളിൽമനുഷ്യസ്നേഹത്തിന്റെമാസ്മരികതനിറഞ്ഞുനിൽക്കുന്നു.ഹേ ഗുരുവേ …വേദനകൾ സ്വീകരിച്ച്ചിരിയോടെ മരണംപുണർന്നവനേ…..നിന്റെപിടച്ചലിന്റെരോദനത്തിനും.നിന്റെപിറവിയുടെകരച്ചിലിനുംഒരേസ്വരമായിരുന്നു.നിഷ്കളങ്ക…
