പ്രണയം
പ്രാണന് കൂട്ടിരിക്കും പാതിരകൾ
രചന : അശോകൻ പുത്തൂർ ✍ നിലാവ്വെയിൽപ്പൂവിനു കൊടുക്കാൻനിശയുടെ ദലങ്ങളിൽപുലർമഞ്ഞിലെഴുതിവയ്ക്കുംകുറിമാനം പോലെയാണ്ചില പ്രണയങ്ങൾഒരിക്കലും കാണുകയേയില്ലപടിവരെ കൂട്ടുവന്നിട്ടുംഅത്രമേൽ പ്രിയതരമായിട്ടുംവീട്ടിലേക്ക് ക്ഷണിക്കാൻ വയ്യാത്തചില ഇഷ്ടങ്ങളുണ്ട്ഒരുമിച്ച് മുങ്ങാംകുഴിയിട്ടഅമ്പലക്കുളം കാണുമ്പോൾആമ്പലായ് വിരിഞ്ഞു നിൽക്കുംചില പ്രണയങ്ങൾവേലക്കാഴ്ചകളിൽ തിടമ്പേറ്റിആലവട്ടവും വെഞ്ചാമരവുംവീശിമസ്തകം ഇളക്കിചെവിയാട്ടി നിൽക്കുന്നവ.സ്വപ്നങ്ങളുടെ വളവിലൊഓർമ്മകളുടെ ചെരുവിലോകൺപാർത്തു നിൽക്കുന്നവ.മാമ്പഴക്കാലങ്ങളിൽചുനയായും ഗന്ധമായുംനീറ്റിക്കുന്നവ മധുരിക്കുന്നവ………കണ്ണീരിൽനിന്ന്ചിരിയിലേക്ക്…
