ചെമ്പകക്കാറ്റ്
രചന : ദിനീഷ് ശ്രീപദം✍ സായന്തനത്തിലെകുഞ്ഞിളങ്കാറ്റിന്ചെമ്പകപ്പൂവിൻ സുഗന്ധം!വിരഹാർദ്രയാമെൻറെകൺമണിയ്ക്കെന്നോട്തോന്നിയോരിഷ്ടസുഗന്ധം! മന്ദസമീരനെ മന്ദമന്ദം ഞാൻനെഞ്ചോടു ചേർത്തുപുണർന്നു,എന്നിലെ സങ്കൽപ്പസീമകൾകടന്നഞാനൊരുനിമിഷസ്വപ്നരഥമേറി….! പാതിവഴിയേയുള്ള ശശിയുമുഡുകന്യകളുമൊരുമാത്ര-യിരുകണ്ണും പൊത്തീ…! എന്നെതഴുകിയുണർത്തിയകന്നുപോയ് അവൾക്കരികി-ലേയ്ക്കായി പവനൻ, എൻ്റെമാനസച്ചിറകുകൾ വീശി….!! കാത്തിരിയ്ക്കുന്നുഞാനന്നുമിന്നുംചെമ്പകക്കാറ്റിൻ വരവുകാത്ത്…..!ആ ചെമ്പകം പൂക്കില്ലിനിയെന്നറിഞ്ഞിട്ടും;ചെമ്പകക്കാറ്റിൻവരവും കാത്ത്….!
