അരളി
രചന : ഹരികുമാർ കെ.പി✍ പൂവിൻ സുഗന്ധം പരത്തുന്നരളിതൻവേദന ഞാനിന്നു കേട്ടുവേരറ്റുപോകാ വിഷാദം തുളുമ്പുന്നവേരിൽ വിഷമെന്ന കേൾവി.വർണ്ണം മനോഹരം വാചാലമാകുന്നുദൈവഹിതത്തിൽ പുലയോപൂവിലും ഇലയിയുംമെയ്യിലും വിഷമെന്നചൊല്ലു കേട്ടഴലുന്നു ജന്മം.ഇന്നു ഞാൻ വർജ്ജ്യനെന്നറിയുന്ന ലോകമേകൊന്നൊടുക്കീടല്ലേ പാവംദൈവതൃപ്പാദത്തിലടിയൻശയിച്ചിടാം പൂമാലയാക്കേണ്ട വീണ്ടും .അമ്പലം തേടുന്നൊരംബരം വേണ്ടിനിനേദ്യവും വേണ്ട…
