വിഷുക്കണി.
രചന : പട്ടം ശ്രീദേവിനായർ* മയിലാഞ്ചിയും….മാതളവും……പിന്നെമലയാള മനസ്സിന്റെ..മാമ്പഴവും……,,!മായാതെ കാലങ്ങളായുണരും.,ഒരു വിഷു പ്പക്ഷിയെകണ്ടുണരാൻ…..!ബാല്യകൗമാരസ്വപ്നങ്ങളിൽഒരു വിഷുപ്പക്ഷി യായ്ഞാൻ ഉണരുമ്പോൾ….ഒരുകുല….കൊന്നപ്പൂവിനെമോഹിച്ചകാലങ്ങൾ…..ഇന്ന് കൈനീട്ടത്തിന്..സ്മരണകളായ്….!ഒരു തുളസി ക്കതിർ..കൊണ്ടെന്റെ മോഹത്തിന്പടിവാതിലിൽ ഞാൻഇന്ന് കാത്തുനിൽക്കാം!
