ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: December 2020

നിഷ്പക്ഷസ്ഥാൻ എന്ന രാജ്യം …. K Viswanathan

ആരുമറിയാതെ കഴിഞ്ഞ എട്ടു പത്ത് കൊല്ലത്തിനിടയിൽ നിഷ്പക്ഷസ്ഥാൻ എന്ന രാജ്യം ഇന്ത്യക്കുള്ളിൽ സംജാതമായിരിക്കുന്നു. നിഷ്പക്ഷർ എന്ന ജന്തുവർഗ്ഗത്തിൽ പെട്ടവരാണ് ഇവിടെ നിവസിക്കുന്നത്. ഇവർ കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. ചിലർ ചാനലുകളിൽ സംസാരിക്കും, പത്രങ്ങളിലും. ചിലർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ, കലുങ്കുകളിൽ, ചായക്കടകളിൽ. ചിലർക്ക് സംസാരമില്ല,…

മൊഴിദൂരങ്ങള്‍ …. Naren Pulappatta

നിന്നിലേക്കു നീളുന്നവഴികള്‍ തിരഞ്ഞ് ഞാന്‍ നില്‍ക്കുന്നത്നിന്നരുകില്‍ തന്നെയാണ്..മൊഴിദൂരങ്ങള്‍ക്കപ്പുറംനീയറിയാതെകേള്‍ക്കാതെ പോവുന്നുണ്ട്എന്‍റെ വാക്കുകള്‍പറയാതെ അറിയാമായിരുന്നിട്ടുംഅറിയുന്നില്ലന്ന് നീ…ഇരുള്‍കുടിച്ചു വറ്റിച്ചഎന്‍റെ കിനാക്കളില്‍ വന്ന് നീ എന്നിലെ പ്രണയത്തെകൊത്തിപെറുക്കാറുണ്ട്പലപ്പോഴും..യൗവ്വനം നഷ്ടപ്പെട്ട്പൂക്കാതെയും കായ്ക്കാതയുമിരുന്നഞാന്‍ നിന്‍റെ തലോടലില്‍കുളിര്‍ക്കര്‍ക്കാറുണ്ട് തളിര്‍ക്കാറുണ്ട്…കനവുകള്‍ നെയ്തെടുത്തപ്രണയത്തിന്‍റെ വയല്‍വരമ്പുകളുംകുതിച്ചൊഴുകിയ പുഴയുംമരിച്ച ഓര്‍മ്മകളുംഇന്ന് നമുക്കന്യം..പറയാനേറെയുണ്ട്അറിയാനുംനീന്നിലേക്ക് ദൂരം കൂടും തോറുംഞാന്‍ കിതക്കുന്നൂ….മരണത്തിന്‍റെ…

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാ യി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം…

ലളിതഗാനം …. ശ്രീരേഖ എസ്

പറയാതെ വന്നെന്റെയോരം ചേർന്നുഅറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്മിഴികളൊരായിര൦ കവിതച്ചൊല്ലി.(പറയാതെ വന്നെന്റെയോരം) നീർമാതളചോട്ടിൽ പൂത്തു നിന്നുകവിഭാവനകളിൽ മുഴുകി നിന്നു.കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടുംഅറിയാതെയെങ്ങോ തരിച്ചുനിന്നു.(പറയാതെ വന്നെന്റെയോരം) ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നുംസ്നേഹാർദ്രമാകുമീ ഈരടികൾഅകലെയിരുന്നൊരു പൂങ്കുയിൽ പാടി,മധുരമനോഹരമീ പ്രണയഗീതം ! ശ്രീരേഖ.എസ്

ഓസ്ട്രിയൻ ദേശീയ ഫുട്ബാൾ ടീമിന്റെ ഇതിഹാസ പരിശീലകനായ ഓട്ടോ ബാരികിനു പ്രണാമം .

ഓസ്ട്രിയൻ ദേശീയ ടീമിന്റെ ഇതിഹാസ പരിശീലകനായ ഓട്ടോ ബാരിക് തന്റെ 87 ആം വയസ്സിൽ കൊറോണ വൈറസ് അണുബാധയെ തുടർന്ന് മരണമടഞ്ഞു. ഓട്ടോ ബാരിക് എന്ന ഫുട്ബോൾ പരിശീലകൻ 1933 ൽ കരിന്തിയയിൽ ജനിച്ച ക്രൊയേഷ്യൻ 87 ആം വയസ്സിൽ ഞായറാഴ്ച…

തുന്നൽക്കാരി …. Pavithran Theekkuni

നോക്കാതിരുന്നാൽവാടുന്നൊരുതുന്നൽക്കാരിയുണ്ട്അയലത്ത്പിന്നിപ്പഴകിയഉടുപ്പുകൾക്ക്പിന്നെയും പിന്നെയുംജീവൻ തുന്നിവയ്ക്കുന്നവൾവഴി പോകുന്നവർക്ക്കാണാനാകും വിധംവടക്കിനി കോലായിൽഉറങ്ങും വരെയുംഉണ്ടാകുംഅവളുംതുന്നലുംവർഷങ്ങളായിവീടുകൾ തമ്മിൽവഴിത്തർക്കത്തിൽപിണക്കത്തിലാണെങ്കിലുംമിഴികൾ തമ്മിലില്ലഎത്രയോപിന്നിയ സ്വപ്നങ്ങൾഎന്റെ ഹൃദയത്തിലുണ്ട്ജീവൻ കൊതിച്ച് ‘പക്ഷെകണ്ണിൽ തീ നിറച്ച്വീട്ടുകാരിയുണ്ട്!യാത്ര കഴിഞ്ഞ്ഇന്നലെമടങ്ങിയെത്തുമ്പോൾതുന്നലില്ലഅവളില്ലവരാന്തയില്ലഇന്ന്പുലർന്നപ്പോൾആവീടേയില്ലപത്തി വിടർത്തിയമൗനം പോലെതർക്കത്തിലുള്ളവഴി മാത്രമുണ്ട്!

വോട്ട് …. Sunu Vijayan

സ്ഥാനാർഥി വളരെ സ്നേഹത്തോടെ, ആദരവോടെ അന്നമ്മ ചേടത്തിയോട് പറഞ്ഞു. “അമ്മച്ചി രാവിലെ എട്ടുമണിക്ക് ഞാൻ ബൂത്തിലേക്ക് പോകാൻ താഴെ ആ പ്ലാവിൻ ചുവട്ടിൽ വണ്ടി റെഡിയാക്കി നിർത്തും. അമ്മച്ചി ഈ നീരുവച്ച കാലുമായി അത്രയും ദൂരം നടക്കേണ്ട. “ഓ എത്ര സ്നേഹമുള്ള…

മാനിഷാദ …. Madhav K. Vasudev

കവിതയ്ക്കൊരു കഥയുണ്ട്കണ്ണീരിന്‍ ചുവയുണ്ട്വിരഹത്തില്‍ വേര്‍പ്പെട്ടപ്രണയത്തിന്‍ ചൂടുണ്ട്.നിണമുതിരും പ്രാണന്‍റെനോവിന്‍റെ കനലുണ്ട്അമ്പേറ്റു പിടയുന്നൊരുസ്നേഹത്തിന്‍ ചെന്നിണമുണ്ട്.അകലുന്ന ജീവന്‍റെതുടിനില്‍ക്കും താളത്തില്‍ചിരിക്കുന്ന മനമുണ്ടതിലൊരുകാട്ടാളരൂപവുമുണ്ട്.കവിതയ്ക്കൊരു കണ്ണുണ്ട്മിഴിനീരിന്‍ ഉപ്പുണ്ട്‌തീരത്തൊരു സന്ധ്യയിലഴിയുംമണ്‍പ്പുറ്റിന്‍ ജടയുണ്ട്അതിലുരുകും മനസ്സിന്‍റെഅണയാത്തൊരു തിരിയുണ്ട്.കവിതയ്ക്കൊരു നനവുണ്ട്അതിലൊഴുകും വാക്കുണ്ട്തടയുന്നൊരു നാവുണ്ട്അതുകേള്‍ക്കെ മാനം പോയൊരുകാട്ടാളമനസ്സുണ്ട്കവിതയ്ക്കൊരു മുഖമുണ്ട്മിഴിനീരിന്‍ ചാലുണ്ട്നോവിന്‍റെ നീറ്റലുമുണ്ട്അതിലെരിയും മനസ്സുണ്ട്.

ഭവതാരിണി 43 ….. Sudev Vasudevan

“ബങ്കിമെന്തുപറയുന്നു വളഞ്ഞോ*”“ഉണ്ട,താംഗലയ,ബൂട്ടടിയാലേ ““അല്ലതല്ല,മുരളീധരനേപ്പോൽമൂന്നുവക്രത,നിനക്കിനി വേണം”ഭക്തി കൊണ്ടു ഭഗവാനെ വളയ്ക്കാനാവണംപ്രണയവർണ്ണമതേതാ ?നീലയോ?കടലുപോലെ?വിദൂര-ക്കാഴ്ചയിൽ രവി തുലോം ചെറുതാകുംസത്യവസ്തുതയതല്ലയടുത്താൽനീയുമില്ലവിടെഞാനുണരില്ലാ….നാമരൂപമവ ദൂരെയിരുന്നാൽമാത്രമാണ്;ഹരിലീല ! ഭജിയ്ക്കൂബങ്കിമേ ! വലിയപണ്ഡിതന്നല്ലേചൊല്ലുമോ ഇവിടെമാനുഷധർമ്മം?“ഭക്ഷണം സുഖദമൈഥുന,നിദ്ര “എന്നു ചൊന്നു കവി യാർത്തുചിരിക്കേ“രാപ്പകൽപണിഇതാണതുകൊണ്ടാേവായിൽനിന്നുപുറമേക്കുമണപ്പൂതിന്നഗന്ധമതുതേട്ടിവരില്ലേഈശ്വരാഭിമുഖമാകണമേനീഭക്തരോടു തനിപുച്ഛമിരിപ്പൂ ?കേമനെന്നു കരുതുന്നതുമില്ലേ ?സ്വർണ്ണവും പണവുമേറെപറമ്പുംകൂട്ടിവെച്ചയവരോ,ബഹുമാന്യർ !എങ്കിലും അവനു രാവിലെ…

മൈക്കൽ നോസ്ട്രാഡമസ്.

ഈ വര്ഷം എങ്ങനെയും ഒന്ന് കഴിഞ്ഞാമതി എന്ന് കരുതുന്നവർക്കായി മൈക്കൽ നൊസ്ട്രാഡമസ് പ്രവചിച്ചിരിക്കുന്നത് ഒന്ന് നോക്കാം .. ഒന്ന് ചിന്തിക്കാം … ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കൽ നോസ്ട്രാഡമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട്. 1503…