Month: April 2021

കള്ളിമുൾച്ചെടീ.

രചന : പ്രകാശ് പോളശ്ശേരി. നിനക്കു വേണ്ടെൻ്റെ സ്നേഹമെന്നാകിലുംഎനിക്കു പെയ്യാതിരിക്കാനാവില്ല ഭൂവിൽനിനച്ചിരിക്കുന്നുണ്ട് സ്നേഹക്കൊതിയിൽനനുത്ത സ്നേഹത്തിനായി നിശാഗന്ധിയും നിനക്കു വേണ്ടെന്ന കാഴ്ചയിലാകാംകൂർത്തമുള്ളുകൾഒരുക്കിയ ദലങ്ങൾ നിന്നതുംദച്ഛദം വരണ്ടു നിർത്തിയ കാഴ്ചയിൽശുദ്ധ ചുംബനത്തിനെന്തു പ്രസക്തിയാണ് മുക്തകുഞ്ചകം പൊഴിച്ചിടാനായികൂർത്ത മുള്ളുകൾ കേമം തന്നെയുംരസിച്ചിടാനില്ല പാരിൽ അതൊക്കെയുംതിരിഞ്ഞു നോക്കില്ലുരഗങ്ങൾ…

ഗോഗുൽത്തായിലെ രോദനം.

രചന : ജോർജ് കക്കാട്ട്* അവനെ…പീഡിപ്പിക്കുന്നവർക്ഷുദ്രകരമായി പുഞ്ചിരിക്കുകചാട്ടവാറടിആഴത്തിലുള്ളമുറിവുകൾ രക്തസ്രാവമാണ്വേദനകീഴടങ്ങുകകഷ്ടതയുടെ പാതപരിഹാസംമുകളിൽഅവനെ…കിരീടംഅലങ്കരിക്കുന്നുമുള്ളുള്ള ചുവന്ന തുണി രാജാവ്പർപ്പിൾരക്തത്തിൽമുക്കിവെള്ള പാത്രത്തിൽ കൈകൾ അകത്തേക്ക്കഴുകി നിരപരാധിത്വം ജലകറക്രൂശിക്കപ്പെട്ടു.അവനെ…ക്രൂശിക്കപ്പെട്ടുക്രോസ്റോഡിന് സമീപം ഉച്ചത്തിൽ നിലവിളിക്രോസ്ഡ് ബീമുകൾ പരുക്കനും കനത്തതുമാണ്,യേശുവിന്റെ വ്രണത്തിൽ ഭാരവും വേദനയുമാണ്ശിക്ഷ നമ്മുടെ കർത്താവിനെ തകർക്കാൻ ആഗ്രഹിക്കുന്നു.അവൻ സ്വന്തം…

ഒന്നറിഞ്ഞിരുന്നുവെങ്കിൽ.

രചന : ഹരിഹരൻ. ദേവാംഗന നിന്നെ അനു മിസ് ഡിപ്പാർമെൻ്റിലേക് വരാൻ പറഞ്ഞു.ചിത്തിരയാണ് പറഞ്ഞത്.ചിത്തു നിനക്കറിയുമോ ടാ എന്തിനാ വിളിച്ചതെന്ന് .ഞാൻ മിസ്സിൻ്റെ അസൈൻമെൻ്റ് സബ് മിറ്റ് ചെയ്തിട്ടില്ല. ഇന്നലെയായിരുന്ന ഫൈനൽ സബ്മിഷൻ ഡേറ്റ്. ഒരു ഈവൻ്റ് മാനേജ്മെൻറ് പ്രോഗ്രാമിന് ഞങ്ങൾ…

ലഹരി.

രചന : മനോജ് മുല്ലശ്ശേരിനൂറനാട്. രാവും,പകലുമറിയാതെത്രനാളുകൾപീയുഷമല്ലെന്നറിഞ്ഞിരിക്കെഗരളം മോന്തി തിമിർത്താടിവരിയോരങ്ങളിലെ മാലിന്യങ്ങളിലൊരുപുഴുവായ് മാറുന്നു. വേനലിൻ കാഠിന്യമറിയാതേയുംആർത്തലച്ച് പെയ്യുമാമഴയേയും –അവഗണിച്ച് നുരയോടും,പതയോടുംപുകയോടും ആർത്തിപൂണ്ട്ലജജയെന്തന്നറിയാതെ അപരൻ്റഅവജ്ഞയേറ്റു വാങ്ങുന്നു . നാളത്തെ നാടിൻ്റെ നന്മയായിശോഭിച്ചീടേണ്ട കൗമാരവും,യൗവ്വനവും ലഹരിയിലാനന്ദം കണ്ടെത്തുന്നു.രുചിയിലും, നിറത്തിലും, കാഴ്ചയിലുംവിപിന്നമായി നിൻ മുന്നിലെത്തും മദ്യംഫലത്തിൽ നിന്നുള്ളം…

പത്തായം വില്ക്കാനുണ്ട്.

രചന : മണ്ടൻ രണ്ടാമൻ* വാരിശ്ശേരി നകുലന്‍റെ അപ്പുപ്പന്‍റെ അമ്മുമ്മയുടെ കാലം മുതലേ തറവാട്ടിലുണ്ടായിരുന്ന ഈട്ടിപത്തായമാണ്, നാലുപേര്‍ വട്ടംനിന്നു പിടിച്ചാല്‍പോലും അനങ്ങില്ല, കട്ടിപ്പത്തായമെന്നാണ് വീട്ടുകാരതിനെ വിളിച്ചുപോന്നിരുന്നത്, പുതിയ വീട്ടിലേക്ക് താമസം മാറാനുളള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഗംഗയ്ക്ക് ഒരേയൊര് നിര്‍ബദ്ധമേ ഉണ്ടായിരുന്നുളളൂ, നകുലേട്ടാ…

പാപനാരായം.

വിനോദ്.വി.ദേവ്. നിന്‍റെ രക്തമാംവീഞ്ഞു മോന്തിയ ചുണ്ടാല്‍ത്തന്നെ ,നിന്നുടെ കവിള്‍ത്തട്ടില്‍ ഞാനൊന്നു ചുംബിയ്ക്കട്ടെ,നിന്‍റെ മാംസമാമപ്പംരുചിച്ച നാവുകൊണ്ട്ഇരുണ്ടരാവിന്‍ നീലരക്തവും കുടിയ്ക്കട്ടെ…!മുപ്പതുവെള്ളിക്കാശിന്‍ ക്രൂരസംഗീതംപേറി,എന്‍റെ ബോധമാംനൗക കാറ്റിലാഞ്ഞുലയുന്നു,ഇരുളിന്‍കടലിനുമീതെ നീ നടക്കുമ്പോള്‍“ഇരുണ്ടനിലങ്ങളില്‍” കാറ്റുവന്നലയ്ക്കുന്നു.ഇന്നെന്‍റെ നിശാചരമിഴികള്‍ വെളിച്ചത്തെ,ഭയന്നു,.മൃഗംപോലെ ഇരയെ കൊതിയ്ക്കുന്നു.നെഞ്ചിലെ പാപശാലയ്ക്കുള്ളിലായ് കത്തുന്നുല..!ഉള്ളിലെത്തീയ്യാല്‍മിന്നുമായുധം കടയുന്നു…!ഇന്നുഞാന്‍, ഇണചേര്‍ന്ന ചക്രവാകത്തെ ക്രൂര-മമ്പിനാല്‍ മാറുകീറിക്കൊന്നോരു…

ദുഃഖവെള്ളി.

രചന : ജെസ്റ്റിൻ ജെബിൻ. ആണി തറയ്ക്കുമ്പോളത്ആരുടെകൈ വെള്ളയാണെന്നറിയുകഅല്ലെങ്കിൽതാനേ തുളയുന്നത്നിൻ്റെ തന്നെആയൂർരേഖയായിരിക്കുംഒറ്റിക്കൊടുക്കുമ്പോളത്ആരുടെസിരകളെയാണെന്നറിയുകഅല്ലെങ്കിൽചീന്തപ്പെടുന്നത്നിൻ്റെ തന്നെസിരകളായിരിക്കുംചുംബിച്ചൊറ്റുമ്പോളത്ആരുടെവദനമാണെന്നോർക്കുകഅല്ലെങ്കിൽപൊള്ളിപിടയുന്നത്നിൻ്റെ തന്നെഅധരമായിരിക്കുംക്രൂശ്ശിലേറ്റുമ്പോളത്ആരയാണെന്നറിയുകഅല്ലെങ്കിൽമരിച്ച് മണ്ണടിയുന്നത്നീ തന്നെ ആയിരിക്കും.

നാല്‍പതുകളിലെ പ്രണയം.

സുജിത് സുരേന്ദ്രൻ* നാല്‍പതുകളിലെ പ്രണയം പലയാളുകള്‍ മനോഹരമായി പറഞ്ഞു കണ്ടിട്ടുണ്ടിവിടെ. എങ്കിലും..ഇവിടെപ്പറയുന്ന നാല്‍പതുകളില്‍ എന്നതിനെ മുപ്പതിനു ശേഷവും, അന്‍പതിനകവും എന്ന് കരുതാം. ഇപ്പറഞ്ഞ രേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള മനോഹരമായ പ്രണയത്തെ തത്കാലം മറച്ചു പിടിക്കാം.. ഒരേ സമയം ഒന്നില്‍ കൂടുതല്‍ തലങ്ങളേക്കാള്‍…

ദുഃഖവെള്ളി ഒരു ഓർമ്മപ്പെടുത്തൽ.

രചന : സുനു വിജയൻ. യേശുദേവൻ സഹിച്ച പീഡാനുഭവങ്ങൾ വർണ്ണനാതീതമാണ്ഈ ദുഃഖവെള്ളി ദിവസം അതിന്റെ ഒരു ചെറിയ ഭാഗം മനസ്സിൽ തോന്നിയത് . മുൾക്കിരീടം ചൂടി ,ചാട്ടവാറടിയേറ്റു ,ഭീമൻ മരക്കുരിശു തോളിൽ,കാലിടറി വീഴുമ്പോൾ കുന്തമുനമേനിയിലാഴ്ന്നിറങ്ങുന്നു ദുസ്സഹഹം .തോളെല്ലു പൊട്ടിയോ,ശിര സൊന്നുയർത്തുവാനായെങ്കിൽ ഉള്ളു…

അവസാനത്തെ അത്താഴം .

ജോർജ് കക്കാട്ട്* അവർ ഒത്തുകൂടുകയും ആശ്ചര്യപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്നുഒരു മുനിയെപ്പോലെ തന്റെ വിധി പരിഹരിച്ച അവനെ ചുറ്റുക,ഇപ്പോൾ താൻ ഏറ്റവും കൂടുതൽ ഉള്ളവരെ ഉപേക്ഷിക്കുന്നുഒരു അപരിചിതനെപ്പോലെ അവയിലൂടെ കടന്നുപോകുന്നു.പുരാതനമായ ഏകാന്തത അവന്റെ മേൽ വരുന്നുഅവന്റെ അഗാധമായ പ്രവൃത്തികൾക്ക്അവനെ പക്വതയാക്കാൻ സഹായിച്ചു;ഇപ്പോൾ അവൻ…