രചന : മനോജ് മുല്ലശ്ശേരിനൂറനാട്.

രാവും,പകലുമറിയാതെത്രനാളുകൾ
പീയുഷമല്ലെന്നറിഞ്ഞിരിക്കെ
ഗരളം മോന്തി തിമിർത്താടി
വരിയോരങ്ങളിലെ മാലിന്യങ്ങളിലൊരു
പുഴുവായ് മാറുന്നു.

വേനലിൻ കാഠിന്യമറിയാതേയും
ആർത്തലച്ച് പെയ്യുമാമഴയേയും –
അവഗണിച്ച് നുരയോടും,പതയോടും
പുകയോടും ആർത്തിപൂണ്ട്
ലജജയെന്തന്നറിയാതെ അപരൻ്റ
അവജ്ഞയേറ്റു വാങ്ങുന്നു .

നാളത്തെ നാടിൻ്റെ നന്മയായി
ശോഭിച്ചീടേണ്ട കൗമാരവും,
യൗവ്വനവും ലഹരിയിലാനന്ദം കണ്ടെത്തുന്നു.
രുചിയിലും, നിറത്തിലും, കാഴ്ചയിലും
വിപിന്നമായി നിൻ മുന്നിലെത്തും മദ്യം
ഫലത്തിൽ നിന്നുള്ളം കാർന്ന് തിന്നുന്ന
വിഷമാണ് ആർത്തിയോടെ
നീ അകത്താക്കുന്നതെന്നറിയുക.

ലഹരി വിളമ്പും സൗഹൃദം
ജനനവും മരണവും ആഘോഷമാക്കുന്നു
ചെറുബാല്യങ്ങളെ സാക്ഷിയാക്കിയ
ഈ സ്നേഹവിരുന്ന് നാളെ നിൻ്റെ
വ്യഥയ്ക്ക് ഹേതുവായ് മാറീടാം
ലഹരിയിൽ ഉടലെടുക്കും ബന്ധങ്ങൾ
ചില്ല്പാത്രങ്ങൾക്ക് സമം.

മനോജ് മുല്ലശ്ശേരി

By ivayana