Month: March 2023

March 8 – International Women’s Day

രചന : ഷബ്‌ന ഷംസു ✍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വയലിൽ നെൽകൃഷിയുള്ള സമയം. പാട്ടം കിട്ടിയ ഉണങ്ങിയ നെല്ലിന്റെ ചാക്കുകൾ കോലായിൽ അട്ടിയിടും. രാത്രിയാവുമ്പോ എന്റെ അരക്കൊപ്പം പൊക്കമുള്ള ചെമ്പിൽ നെല്ലിട്ട് തെങ്ങിന്റെ കൊതുമ്പലും മട്ടലും കമുങ്ങിന്റെ പട്ടയും…

അവൾ

രചന : അമ്മുകൃഷ്ണ✍ പൊരുത്തകേടുകളിൽ നുരക്കുന്നഅധികാരധ്വംസനങ്ങളിൽ മനം നൊന്തപ്പോഴുംനിലപാടുകളിലുറച്ചു ജീവിക്കാൻ ഒറ്റക്കാലിൽതപസ്സുചെയ്യേണ്ടി വന്നില്ലവൾക്ക്…നിറഞ്ഞ തിരസ്കൃതങ്ങളുടെ നടുവിലൂടെതലയുയർത്തി നടന്നവളുടെ മുതുകത്ത്കൂന് തിരഞ്ഞവർക്ക് നിരാശ മാത്രം..ദൂഷണഭാണ്ഡങ്ങൾ നിരത്തിയവർ ഒറ്റുമ്പോൾ,കടന്നുപോകേണ്ടതെന്ന ബോധ്യമുള്ളഒറ്റയടിപാതയുടെ നീളമുണ്ടോ അവൾ അളക്കുന്നു…കഷ്ടനഷ്ടങ്ങളുടെ കാറ്റിൽ കരിന്തിരിയണഞ്ഞപ്പോൾമുഖത്തുനോക്കി സഹതപിക്കാൻവന്നവർക്കുമുന്നിൽ മൗനം കൊണ്ട്മൂർച്ചയേറ്റിയവൾക്കുണ്ടോപിശാങ്കത്തിയുടെ ചെറുപോറലിൽ വേദന…കാഴ്ചപ്പുറങ്ങളിലെ…

ഇന്ന് മാർച്ച്‌ 8, വനിതാ ദിനം..

രചന : മായ അനൂപ്✍ കവികൾ പെണ്ണിന്റെ സൗന്ദര്യത്തെപൂക്കളോടും പുഴകളോടും പൂമ്പാറ്റകളോടുംഅങ്ങനെ ഭംഗിയുള്ളതിനോടെല്ലാം ഉപമിച്ചു….ചിത്രകാരന്മാർ അവളെ സുന്ദര വർണ്ണങ്ങളാൽ അലങ്കരിച്ചു….ശിൽപികളാകട്ടെ, അവളുടെ രൂപം അതിമനോഹരമായി കൊത്തി വെച്ചു…എന്നാൽ….അവളുടെ മനസ്സ്….പെണ്ണിന്റ മനസ്സ് എന്നതൊരുആഴക്കടലാണ്….അഗാധ സ്നേഹത്തിന്റെഇന്ദ്രനീലക്കല്ലുകളും….കാരുണ്യമാകുന്ന പവിഴങ്ങളും…ക്ഷമയാകുന്ന മാണിക്യങ്ങളും….ദയയാകുന്ന മരതകങ്ങളുംനിറഞ്ഞയൊരു ആഴക്കടൽ….പെണ്ണിന്റെ സൗന്ദര്യം കാണേണ്ടത്അവളുടെ…

വനിതാദിനാശംസകൾ ✌️

രചന : ജോളി ഷാജി ✍ വരികളിൽ വർണ്ണിക്കുമ്പോൾമാത്രം ആദരവുകൾക്കൊണ്ട്മൂടപ്പെടുന്നവൾ പെണ്ണ്…പിറവിയുടെ ചൂടാറും മുന്നേ“ഓ പെണ്ണാണോ “എന്നമുഷിച്ചലോടെ മാത്രംഅടയാളങ്ങൾ ഏറ്റുവാങ്ങി തുടങ്ങുന്നവൾ പെണ്ണ്….മേനിയഴകിനെ വർണിക്കാൻപ്രായമൊന്നും നിശ്ചയിക്കാത്തവൾ പെണ്ണ്….അടച്ചുപൂട്ടലുകളിൽജീവിതമാരംഭിക്കാൻമാതാപിതാക്കളാൽപ്രേരിതയായവൾ പെണ്ണ്…പഴികളെക്കാൾപരിഭവങ്ങൾക്കൊണ്ട്പുരുഷനെ ഭ്രാന്ത് പിടിക്കുന്നയവൾഒറ്റമഴപെയ്തുപോലെയാണ്ഉറഞ്ഞുതുള്ളി പെയ്തുപെട്ടെന്ന് ശാന്തയാകുന്നു…പെണ്ണിനെ അറിയുകയെന്നാൽഅവളുടെ മേനിയഴകിൽഅലിഞ്ഞു ചേരലല്ലഅവളുടെ മനസ്സിനെയാണ്അറിയേണ്ടത്…മടുപ്പുകളുടെകെട്ടുപാടുകളിൽ നിന്നുംഅവളെ…

ഉത്തമ സ്ത്രീ

രചന : ഷബ്‌നഅബൂബക്കർ ✍ അറിവ് കൂടിയ പെണ്ണ് ‘അരി’ക്ക്കൂടൂലാന്ന് ആരോ പറഞ്ഞവാക്കിന്റെ പുറത്ത്അക്ഷരമുറ്റത്തേക്ക്പ്രവേശനം നിരോധിച്ച് കെട്ടിയവേലിയിൽ തട്ടിയാണ് ആദ്യമായിഅവളുടെ സ്വപ്നങ്ങൾക്ക്മുറിവേറ്റത്…പതിനെട്ടു കടന്ന പെണ്ണുംപതിവ് തെറ്റി കൂവുന്ന കോഴിയുംവീടിന് അപശകുനമാണെന്ന് കേട്ടിട്ടാണ്കോഴിയെ ബിരിയാണിയാക്കിയതുംഅവളെ ഒരു മണവാട്ടിയാക്കിയതും…അടുക്കള ലോകത്തേക്കവളെവലിച്ചെറിഞ്ഞതിൽ പിന്നെയാണ്മുറിപ്പെട്ട അവളുടെ സ്വപ്നങ്ങൾക്ക്വീണ്ടും…

അന്താരാഷ്‌ട്ര വനിതാ ദിനം…

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിൽ വനിതാ ദിനമാചരിക്കാൻ ആഹ്വാനം ചെയ്തു .1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനമാണ് , റഷ്യൻ വിപ്ലവത്തിന്റെ തുടക്കമെന്ന് പറയാം.പിന്നീട് അര…

വനിതാദിനത്തോട് ചേർന്നു നിന്നൊരു ചിന്ത 😇

രചന : സിജി സജീവ് ✍ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒന്നാണോ ഇന്ത്യയുടെ സ്വാതന്ത്ര്യം?? കോടിജനതയുടെ പിൻബലം, ഒരേ വികാരം,, സ്വാതന്ത്ര്യം എന്ന ഒരൊറ്റ പ്രതീക്ഷ,, ചോര ചീന്തിയവരും ജീവൻ വെടിഞ്ഞവരും ലക്ഷങ്ങൾ,, ഒരു രാജ്യം, ഒരൊറ്റ ആശയം,ദിവസങ്ങൾ,മാസങ്ങൾ, വർഷങ്ങൾ… ബാല്യവും…

ആത്മ പ്രകാശമാണമ്മ.🌷👏🏻

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ ലോകവനിതാ ദിനാശംസകൾ !🤝🌿🌾🌸🌷🍒🌈🥰💚❤️🙏🦜 ലോകവനിതാദിനത്തിൽ പ്രിയപ്പെട്ട വനിതമാരേവർക്കും വർക്കും ,അവരുടെ പെൺമക്കൾക്കും നിറഞ്ഞ സ്നേഹത്തോടെ വനിതാദിനാശംസകൾ ! മൺമറഞ്ഞു പോയ അമ്മമാർക്കെല്ലാവർക്കും എൻ്റെ പ്രിയപ്പെട്ട അമ്മക്കൊപ്പം പ്രണാമം ! വന്ദിക്കുന്നു!🙏💚എന്നെ പെറ്റുവളർത്തി വലുതാക്കി…

ആത്മാവിൻ പ്രയാണങ്ങൾ

രചന : ശ്രീനിവാസൻ വിതുര✍ നിശ്ചലമാക്കി കിടത്തിയെൻ ദേഹത്തെനിദ്രയിലാക്കി കടന്നൊരാന്മാവുമേശ്വാസനിശ്വാസത്തിനൊച്ചമാത്രംദ്രുതതാളമോടെ ഗമിച്ചനേരംഅകലെ മറയുന്നൊരാന്മാവിനെസാകൂതമോടെഞാൻ നോക്കിയല്ലോപാരിലായേറെ കൊതിച്ചതൊന്നുംനേടാൻക്കഴിയാതലഞ്ഞകാലംഏറെവിഷണ്ണനായ് ഞാനിരുന്നുഎല്ലാമറിയുന്നരൊത്മാവുമേനേടണമാശകൾ നിദ്രതോറുംഅതുമറിഞ്ഞാത്മാവ് പോയതല്ലേവർണ്ണങ്ങളായിരം കത്തിനിന്നുമനസ്സിലായിച്ഛകൾ പൂത്തുവന്നുകാണുന്നുവാനന്ദ ചിത്തമോടെആത്മപുളകിതരാവതൊന്നിൽആഗ്രഹപൂർത്തീകരണത്തിനായ്രാവുകൾതോറും ചലിച്ചുവല്ലോഉടലുവിട്ടുയിരു പറന്നകന്നുഉലകമെൻ മുന്നിലായ് വന്നുനിന്നു

മാറുന്ന നാട്.

രചന : ബിനു. ആർ✍ കേരളമെന്നുകേട്ടുനമ്മൾഉൾപുളകിതരായ രാവുകളെല്ലാംഒരു സ്വപ്നംപോലെ കൊഴിഞ്ഞുപോവുന്നതുകാൺകെ,വന്നുചേരുന്നതെല്ലാംവന്ദനം ചൊല്ലാൻപോലുംമടിക്കും പുലരികളല്ലേ..കണ്ണുകളിൽ സ്വപ്നംനിറച്ചുൾ-പ്പുളകിതരായ് ലഹരികളില-ടിപതറുന്ന നിരഹങ്കാരകേരളം!കേരമില്ലാമലനിരകൾനിറഞ്ഞകേരളം!വയലെല്ലാം കൊതുകുകൾനിറഞ്ഞകേരളം!നെല്ലിലെല്ലാം വിലയുടെ പതിരുകൾനിറയുന്ന കർഷകരുടെനടുവൊടിക്കും കേരളം!കുന്നായ്മകൾ തീർപ്പുകൽപ്പിക്കുന്നനാടിൻനന്മകളെല്ലാംകുന്നുകൂടിക്കിടക്കുന്ന കേരളം!സ്വയമേ വലിയവനക്കാനായ്സ്വന്തക്കാർക്കു കർമ്മംകൊടുക്കും കേരളം!അന്യരുടെ പറമ്പുകളിൽ പ്ലാസ്റ്റിക്മാലിന്യം വലിച്ചെറിഞ്ഞുആരാധ്യനാവുന്നവരുടെ കേരളം!കുന്നെല്ലാം ഇടിച്ചുനിരത്തിഹരിതങ്ങൾ വെട്ടിനിരത്തിവയലെല്ലാം നിറച്ചുനിരത്തിഅന്നമെല്ലാം…