രചന : ബിനു. ആർ✍

കേരളമെന്നുകേട്ടുനമ്മൾ
ഉൾപുളകിതരായ രാവുകളെല്ലാം
ഒരു സ്വപ്നംപോലെ കൊഴിഞ്ഞുപോവുന്നതുകാൺകെ,
വന്നുചേരുന്നതെല്ലാം
വന്ദനം ചൊല്ലാൻപോലും
മടിക്കും പുലരികളല്ലേ..
കണ്ണുകളിൽ സ്വപ്നംനിറച്ചുൾ-
പ്പുളകിതരായ് ലഹരികളില-
ടിപതറുന്ന നിരഹങ്കാരകേരളം!
കേരമില്ലാമലനിരകൾ
നിറഞ്ഞകേരളം!
വയലെല്ലാം കൊതുകുകൾ
നിറഞ്ഞകേരളം!
നെല്ലിലെല്ലാം വിലയുടെ പതിരുകൾ
നിറയുന്ന കർഷകരുടെ
നടുവൊടിക്കും കേരളം!
കുന്നായ്മകൾ തീർപ്പുകൽപ്പിക്കുന്ന
നാടിൻനന്മകളെല്ലാം
കുന്നുകൂടിക്കിടക്കുന്ന കേരളം!
സ്വയമേ വലിയവനക്കാനായ്
സ്വന്തക്കാർക്കു കർമ്മം
കൊടുക്കും കേരളം!
അന്യരുടെ പറമ്പുകളിൽ പ്ലാസ്റ്റിക്
മാലിന്യം വലിച്ചെറിഞ്ഞു
ആരാധ്യനാവുന്നവരുടെ കേരളം!
കുന്നെല്ലാം ഇടിച്ചുനിരത്തി
ഹരിതങ്ങൾ വെട്ടിനിരത്തി
വയലെല്ലാം നിറച്ചുനിരത്തി
അന്നമെല്ലാം അന്യനാട്ടിൽ നിന്നും
ഉപഭോഗിക്കും മടിയന്മാർ നിറഞ്ഞ
പഴയഹരിതമനോഹരസുന്ദരകേരളം!
കത്തികൾക്കുമുമ്പിൽ തൂങ്ങിയാടും
കത്തിജ്ജ്വലിക്കുമീ സംസ്കാരകേരളം!
എല്ലാത്തിലുമൊന്നാമനെന്നു
പുലമ്പുന്നവർ
എടുത്തെറിയാൻ കാക്കുന്നു മൂർച്ചകൾ
രക്തം കണ്ടു കൊതിതീർന്നവർ
രക്തം കോരിക്കുടിച്ചു
ജരാനരകൾ മറന്നവർ
മർത്ത്യമാംസം തിന്നുമത്തുപിടിച്ചവർ
മരണം കല്പിച്ചുകൂട്ടിക്കിഴിക്കുന്നു
ആയുസ്സിൻ എണ്ണമറിയാതെ
മരിക്കാൻ അറയ്ക്കുന്നവർക്കായ് പണിതെടുക്കുന്നമരണം
നിറഞ്ഞ സമത്വസുന്ദരകേരളം.

By ivayana