രചന : ജോളി ഷാജി ✍

വരികളിൽ വർണ്ണിക്കുമ്പോൾ
മാത്രം ആദരവുകൾക്കൊണ്ട്
മൂടപ്പെടുന്നവൾ പെണ്ണ്…
പിറവിയുടെ ചൂടാറും മുന്നേ
“ഓ പെണ്ണാണോ “എന്ന
മുഷിച്ചലോടെ മാത്രം
അടയാളങ്ങൾ ഏറ്റുവാങ്ങി തുടങ്ങുന്നവൾ പെണ്ണ്….
മേനിയഴകിനെ വർണിക്കാൻ
പ്രായമൊന്നും നിശ്ചയിക്കാത്തവൾ പെണ്ണ്….
അടച്ചുപൂട്ടലുകളിൽ
ജീവിതമാരംഭിക്കാൻ
മാതാപിതാക്കളാൽ
പ്രേരിതയായവൾ പെണ്ണ്…
പഴികളെക്കാൾ
പരിഭവങ്ങൾക്കൊണ്ട്
പുരുഷനെ ഭ്രാന്ത് പിടിക്കുന്നയവൾ
ഒറ്റമഴപെയ്തുപോലെയാണ്
ഉറഞ്ഞുതുള്ളി പെയ്തു
പെട്ടെന്ന് ശാന്തയാകുന്നു…
പെണ്ണിനെ അറിയുകയെന്നാൽ
അവളുടെ മേനിയഴകിൽ
അലിഞ്ഞു ചേരലല്ല
അവളുടെ മനസ്സിനെയാണ്
അറിയേണ്ടത്…
മടുപ്പുകളുടെ
കെട്ടുപാടുകളിൽ നിന്നും
അവളെ സ്വാതന്ത്ര്യമുള്ള
ലോകത്തേക്ക്
കൈപിടിച്ച് കൊണ്ടുവരിക
അവളും പറക്കട്ടെ
അവൾക്ക് മുന്നിലെ
സുന്ദര ലോകത്തിലൂടെ…

എല്ലാ പ്രിയപ്പെട്ടവർക്കും വനിതാദിനാശംസകൾ ✌️❤️

ജോളി ഷാജി.

By ivayana