രചന : സാബി തെക്കേപ്പുറം✍ “അമ്മേയെനിക്ക്മൊല മൊളച്ച്…തലയല്ലമ്മേ, മൊല…”സ്കൂൾബാഗൂരിനിലത്തിട്ട്ഉടുപ്പിന്റെ സിപ്പഴിച്ച്കുഞ്ഞുനെഞ്ചിൽതൊട്ടുകൊണ്ട്കുഞ്ഞിപ്പെണ്ണ്…ചെറിയ വായിലെവലിയ വർത്താനംകേട്ട്കണ്ണുതള്ളിനിൽക്കുന്നഅമ്മയോടവൾ‘മൊല’…. ‘മൊല’ യെന്ന്നാലഞ്ചാവർത്തി പറഞ്ഞു…“സത്യമാണമ്മേ…കുഞ്ഞൂന്മൊല മൊളച്ച്…”നിത്യവും രാവിലെകുളിപ്പിച്ച് തോർത്തുന്ന,ഉടുപ്പിടീച്ച് കൊടുക്കുന്ന,താനറിയാതെകുഞ്ഞിപ്പെണ്ണിന്മുലമുളച്ചതോർത്ത്അന്തംവിട്ട്നിന്നഅമ്മയെ നോക്കികുഞ്ഞിപ്പെണ്ണ്പിന്നേം പറഞ്ഞു…“അപ്പുറത്തെ വീട്ടിലെറിച്ചൂന്റപ്പൂപ്പനും, പിന്നെകുഞ്ഞൂന്റങ്കിളുംകുപ്പായത്തിന്റെടേലൂടെകയ്യിട്ട്കുഞ്ഞൂന്റെ മൊലമേൽഞെക്കിനോക്കീട്ട്,അമർത്തി നോക്കീട്ട്പറഞ്ഞതാമ്മേ…കള്ളമല്ലമ്മേകുഞ്ഞൂന് ശരിക്കിലുംമൊല മൊളച്ച്…”അമ്മയുടെനെഞ്ചിലൂടൊരുകൊള്ളിയാൻ മിന്നിയോ?കുഞ്ഞിപ്പെണ്ണിന്നായിചുരന്ന്, പാൽവറ്റിയമുലകളിലൂടെ കടന്ന്ഗർഭപാത്രത്തെപ്രകമ്പനം കൊള്ളിച്ച്‌കാലുകൾക്കടിയിലൂടെഭൂമിയിലേക്കും,തലച്ചോറിൽമിന്നൽപ്പിണറുതിർത്ത്ആകാശത്തേക്കുംകടന്നുപോയകൊള്ളിയാൻഅമ്മയെയൊന്നാകെപിടിച്ചുലച്ചുവോ?ഏഴുവയസ്സു തികയാറായകുഞ്ഞിപ്പെണ്ണിനെമാറോടടുക്കിക്കൊണ്ട്,ഉള്ളുലച്ചിലിന്റെബാക്കിപത്രമെന്നോണംതികട്ടിവന്നവിതുമ്പലൊതുക്കി,അമ്മയവളുടെകുഞ്ഞിക്കാതുകൾചുണ്ടോട്…