രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരംസർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീസർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേധന്യധന്യമതാകണംമമജീവിതം പരമാത്മികേതത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻമുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാംസ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരംഅജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേപ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു…