ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

ഹൃദയം കവർന്ന കൈകൾ (ചെറുകഥ)

രചന : ഷീബ ജോസഫ് ✍️. ബസ്സിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു, ഉന്തും തള്ളും. സൂക്ഷിച്ചും കണ്ടും നിന്നില്ലേൽ തോണ്ടും തലോടലും കിട്ടുമെന്നുറപ്പാണ്. രമ്യ, ഒരു സീറ്റിൻ്റെ ഇടയിലേക്കുകയറി ചേർന്നുനിന്നു. ആ സീറ്റിൻ്റെ അറ്റത്തിരുന്നിരുന്ന ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ അവൾ അവിടെയിരുന്നു.…

ഇരുപത്തഞ്ചാം നൂറ്റാണ്ടിലെ കാഴ്ച ബംഗ്ളാവ്..*

രചന : ജിബിൽ പെരേര ✍️. ഉറ്റവരെല്ലാവരും മരിച്ചിരിക്കുന്നു.നൂറ്റാണ്ടുകളും പിന്നിട്ടിരിക്കുന്നു..അത്ഭുതം!ഞാൻ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു.ജീവിക്കാൻ വേണ്ടിഞാനൊരു കാഴ്ചബംഗ്ലാവ് തുടങ്ങി.വരൂ… വരൂ…എല്ലാവർക്കുംആ കാഴ്ചബംഗ്ലാവിലേക്ക് സ്വാഗതം..കൊമ്പുകളുള്ള കുതിരയാണ്ആദ്യത്തെ കാഴ്ച..തുമ്പിക്കൈ ഇല്ലാത്ത ആനയുംകാലുകളുള്ള മലമ്പാമ്പുംപറക്കുന്ന ഒട്ടകവുംനിങ്ങൾക്കവിടെ കാണാം.ചിറകുകളില്ലാത്ത പരുന്തിനെയുംമരുഭൂമിയിൽ ജീവിക്കുന്ന അട്ടയേയുംനിങ്ങൾ ‘സെൽഫി’യെടുത്ത് വെറുപ്പിക്കരുത്.സംസാരിക്കുന്ന മീനുകളാണ്മറ്റൊരു…

ഓൾഡ് ഈസ് ഗോൾഡ്

രചന : ജോളി ഷാജി ✍️. അലസമായിതുറന്നു കിടക്കുന്നവാതിലിലൂടെകടന്നുവരുന്നഏറ്റവും വലിയവില്ലനാണ് പ്രണയം…തന്റെയിടംഅല്ലാത്തിടത്തേക്ക്കടന്നുവരുന്നപ്രണയമൊരുകൗതുകക്കാരനാണ്..വെളിച്ചം കെട്ടുകിടക്കുന്നതണുത്തുറഞ്ഞമുറിയിലേക്ക്അരിച്ചിറങ്ങുംസൂര്യ കിരണങ്ങൾപോലെത്തുന്ന പ്രണയം….ഇരുളിന്റെഏകാന്തതയിൽശിശിരം കമഴ്ത്തിയവസന്ത വർണ്ണങ്ങൾക്ക്അവസാനമുണ്ടാകല്ലേയെന്ന്കൊതിച്ചു പോകുന്നനാളുകൾ…ആത്മാവിനെതൊട്ടുണർത്തുന്നമധുരവാക്കുകളുടെപ്രതിധ്വനിയിൽഹൃദയത്തിൽഒരരുവി തന്നെ രൂപപ്പെട്ടുതുടങ്ങുന്ന ദിനങ്ങൾ..നമ്മുടെ ജീവിതത്തിലേക്ക്കടന്നുവന്നവർവെറുതെ ഒരുഎത്തിനോട്ടത്തിന്മാത്രമായിട്ടാവില്ലവരുന്നത്…നമ്മുടെസങ്കടങ്ങൾക്ക്പങ്കുകാരാവാനുംആശ്വാസവാക്കുകൾക്കൊണ്ട്നമ്മിലേ മുറിവുകളെസുഖപ്പെടുത്താനുംഅവർ ആവോളംശ്രമിക്കുകയും ചെയ്യും..നമ്മിലേ സന്തോഷത്തിനുമാറ്റു കൂട്ടുവാൻഅവർ ആവോളംശ്രമിക്കുകയുംഓരോ നിമിഷവുംനമ്മിൽ ചിരിപ്പൂക്കൾവിരിയിക്കാൻശ്രമിക്കുകയുംചെയ്യുമിവർ…കാലങ്ങളോളംഒന്നായിരിക്കണംഎന്നൊക്കെമനസ്സിൽ ഉണ്ടെങ്കിലുംകൂടേ ഉള്ളിടത്തോളംനാം…

കലിയുഗം

രചന : റുക്‌സാന ഷമീർ ✍️. തണലിടമില്ലാത്ത ജീവിത വീഥിയിൽകളങ്കമറ്റ ജീവനുകളെ കൊന്നൊടുക്കിക്കൊണ്ട് …..ശരവേഗത്തിൽ കാലചക്രമുരുളും…!!വിലാപങ്ങൾ കേൾക്കാതെബധിരനെ പോലെപ്രകൃതി കാതുകൾ അടച്ചു വെക്കും …!!പകലുകൾ മിഴികളടച്ച് ഉറക്കം നടിയ്ക്കും …!!ഇരവുകൾ ഉടയാട മാറ്റിരൗദ്രത നിറഞ്ഞ ചായക്കൂട്ടുകളണിഞ്ഞ്ചതുരംഗക്കളരിയിൽ കരുക്കൾ നീക്കും …!!സത്യത്തിൻ മുഖം…

സാന്ധ്യം*🦀

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️. കമനീയ ജീവിത ചിത്രങ്ങളെഴുതുന്നലോകൈക ചിത്രകാരാ,കരിമഷിയാലെഴുതുന്നതിന്നെന്തിനീ,ഊഴിയിലെന്റെ സ്വപനം ?തോരാത്ത പേമാരിപോലെന്റെ തീരാത്തവ്യഥകളറിയുമെങ്കിൽകണ്ണീരിൽ ചാലിച്ചതെന്തിനീ സന്ധ്യയും;ഇന്നെന്റെ ചിന്തകളും ?തപ്ത നിശ്വാസങ്ങളുയരുന്ന ജീവിത-മേകുന്ന ശൂന്യ സ്വപ്നം,അറിയുന്നതില്ലെന്ന പോലിന്നുമെന്തതിൽഎഴുതാത്തതേഴു വർണ്ണം ?കാലമെൻ ചാരുചിത്രം രചിച്ചീടുമെ-ന്നാശിച്ചു ഞാനിരിക്കേ,സ്നേഹിതയെന്നു കരുതിയ ജാതക-മിന്നെന്നെ…

ഏകാന്തത..

രചന : തുളസിദാസ്, കല്ലറ ✍️. ഏകാന്തതെ,നീ,തടവറയാണോ,ഏതെങ്കിലും മരീചികയാണോ,അലസമായ് പാടും,രാക്കിളിപോലും,അലിയുകയാണോ, നിൻ നിഴലിൽ,അലിയുകയാണോ,നിൻ നിഴലിൽ..വഴിവിളക്കിമചിമ്മി,ഇരുൾപടർന്നൊഴുകുംഈറൻ, പടവുകളിൽഓർമ്മകൾ വിടചൊല്ലി,പിരിയും മനസ്സിന്റെഓടാമ്പലല്ലെ,നീ..ഓടാമ്പലല്ലെ നീഅകത്തു നിന്നാലും,പുറത്തുനിന്ന് ആരുംതുറക്കാത്ത വാതിൽപ്പടിയോ,നീ..അകലേക്കൊഴുകും,പുഴപോലെ,അരുകിലേക്കണയും,തിരപോലെ,നനുത്ത യാമങ്ങളിൽ..വിരൽ തൊടലായ്,തഴുകിപ്പോകുകയോ,നീ…തൊട്ടുണർത്തീടുകയോഏകാന്തതയെ,നീ, തടവറയാണോ,ഏതെങ്കിലും,മരിചികയാണോ….

നഴ്സുമാർ മാലാഖമാർ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️. മാലാഖമാരവർ നമ്മുടെ ജീവൻ്റെരക്ഷകരായുള്ള ശുഭ്ര മനസ്സുകാർഅറിയണം നമ്മളവരുടെ സഹനങ്ങൾആർദ്രതയുള്ളൊരു ഹൃദയത്താലെശുഭ്രവസ്ത്രം പോലെ ശുഭ്രമാം മനസ്സുമായ്സഹജീവിതന്നുടെ ജീവരക്ഷക്കായിനിസ്വാർത്ഥമായുള്ള സേവനം ചെയ്യുന്നനഴ്സുമാർ നമ്മുടെ മാലാഖമാർസ്വന്തം വേദനകൾ ഹൃദയത്തിലൊളിപ്പിച്ച്അന്യൻ്റെ വേദന നെഞ്ചിലേറ്റിക്കൊണ്ട്ഓടിനടന്നിട്ട് സേവനം ചെയ്യുന്നസിസ്റ്ററും ബ്രദറുമാം നഴ്സുമാർ നമ്മുടെആതുരരംഗത്തെ പ്രഥമഗണനീയർകുറഞ്ഞ…

” കൊല ചെയ്യപ്പെടുന്ന ചില നിമിഷങ്ങൾ “

രചന : ഷാജു. കെ. കടമേരി✍️. മഴയുംപ്രളയവുമില്ലാതെപല വീടുകളുംജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.ലഹരി മണക്കുന്നവാക്കുകൾക്കിടയിൽകത്തിയും കോടാലിയുംവീട് ഭരിക്കാൻതുടങ്ങിയത് മുതൽ.ഓരോ.ശ്വാസത്തിനിടയിലുംനമുക്കിടയിൽചീഞ്ഞളിയുന്നരക്ത ബന്ധങ്ങളുടെനീറ്റലുകളിൽകൊല ചെയ്യപ്പെടുന്നനിമിഷങ്ങൾചിതറിവീഴുമ്പോൾപാലും, തേനുംഊട്ടി വളർത്തിയമക്കൾ നമ്മളുടെപ്രതീക്ഷകളെകീറിമുറിച്ച്പാളം തെറ്റിക്കുതറുമ്പോൾഉത്തരമില്ലാത്തചോദ്യങ്ങൾക്കിടയിൽനമ്മൾ പേടിച്ചരണ്ടകണ്ണും കാതുമാവുമ്പോൾകാത്തിരിപ്പിന്റെകാലൊച്ചകൾകരിയിലകളിൽനെഞ്ചിടിപ്പുകളെകരയിപ്പിക്കുമ്പോൾ.കൂടെപ്പിറപ്പിനെ പോലുംവിശ്വസിക്കാനാവാത്തതീ നമ്മുടെ ഉള്ളിൽആളിക്കത്തുമ്പോൾ.മുറിവുകളിലേക്ക്ചുരുങ്ങിപ്പോയചില വീടുകൾമഴയുംപ്രളയവുമില്ലാതെജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.

ബിയർഡിംഗ്

രചന : ലീലു തോമസ് ✍️. ആഫ്രിക്കയിൽ സാൻ ഗോത്രത്തിൽ പ്പെട്ടവർ മുഖത്തും ദേഹത്തും,ഈ പരിശീലനം തേനീച്ച ബിയർഡിംഗ് എന്നറിയപ്പെടുന്നതേനീച്ചകളെ, വളർത്തും.. അത് കണ്ടപ്പോൾ എനിക്കു ആഗ്രഹം…അങ്ങനെ സാൻ ഗോത്രക്കാരുടെ ഗ്രാമത്തിലേക്ക്ഞാൻ പോയി..ആറു ദിവസം ഉപവാസം എടുക്കണം.എന്നിട്ടു10000 പുല.. മൂപ്പന്റെ പാദത്തിൽ…

കാവൃമതി**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍️. മനോഹരികളാം ,നക്ഷത്രവൃത്തമതിൽ,മിന്നും മതി കാവൃംനീ കലാവതിയാം ,മമ മനാലംകൃത തോഴിയായ്….നിൻ നയനമതിൽ,മരുകും രസമുകുളങ്ങൾ,നീയറിയാതെ നുകർന്നു,മടിയിൽ തലചായ്ച്ചു,നിന്നെ നിറച്ചു നിരകളായ്….മമസഖി നീ, ജന്മാന്തരത്തിലും,നീലനിലാവിലും ,മഴയിലും, മഞ്ഞിലുംനീ താപമേകി ,തപസ്സായ്.മതാവായ് ,വെളിച്ചത്തിൻ….നീ മായാതെ ,മറയാതെ,നീര്‍മുത്തായ്,മോഹത്തിൻ,നാലുകെട്ടിൽ….മധുവൂറും ,പൂവായ്…