ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ സ്വന്തം സ്ഥാന ലബ്ദിക്കുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി മറ്റൊരു സംഘടനയുണ്ടാക്കി വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു ജേക്കബ് പടവത്തിൽ, എന്നും തുടർച്ചയായി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ജേക്കബ് പടവത്തിൽ സംഘടനയെ പ്രതിനിധീകരിക്കുന്നില്ലെന്നും   കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വറുഗീസ്  ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ, ട്രഷറർ ജോർജ് മാത്യു,  ട്രസ്റ്റി ബോർഡ് ചെയർമാൻ വർഗീസ് സാമുവൽ എന്നിവർ വ്യക്തമാക്കി. 

ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി നാമനിർദ്ദേശപത്രിക നൽകി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏതാനും മാസങ്ങൾ  പ്രവർത്തിച്ച ശേഷം രാജി വച്ച്  ഫൊക്കാനയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. ജേക്കബ് പടവത്തിൽ ആർ.വി.പി. സ്ഥാനം ഒഴിഞ്ഞത് സമാന്തര സംഘടനയുമായി പ്രവർത്തിക്കാനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഭാരവാഹികൾ വ്യക്തമാക്കി. 

നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അദ്ദേഹത്തിന് നൽകിയിരുന്നു. ശ്രി. ജേക്കബ് പടവത്തിൽ കൈരളി ആര്ട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ഒരു കേന്ദ്ര സംഘടനയിലേക്കും ഡെലിഗേറ്റ് അല്ല. തനിക്കു ഡെലിഗേറ്റ് ആയി പോകുവാൻ ഫ്‌ളോറിഡയിലെ ഒരു സംഘടനയും അനുമതി നൽകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സ്വന്തമായി പുതിയ ഒരു സംഘടനയുണ്ടാക്കിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

By ivayana