ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കവിത : ശോഭ വിജയൻ ആറ്റൂർ*

മഴയിൽ കുതിർന്ന
ഈറൻ സ്വപ്‌നങ്ങൾ
വീണടിയുമി മണ്ണിൽ.
ദളപുടങ്ങളിൽ അശ്രുക്കണങ്ങൾ
മിഴി നീരായ് തൂകിയതല്ലേ.
പാതിയടഞ്ഞ നിൻ കണ്ണുകൾ
വിടരാൻ കൊതിച്ചിട്ടും
വിടരാത്തതെന്തേ.
ഒരു പവിഴമല്ലി പുഷ്പമായ്
എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.
കർക്കിടകമഴയിലലിഞ്ഞു
നിൻ സ്വപ്നങ്ങൾക്ക് നിറമേകാതെ
കാലത്തിന്റെ തീഷ്ണതയിൽ
രാത്രി മഴയായ് വന്നു
നിൻ മേനിയിൽ കുളിരു കോരി.
അമ്പലമുറ്റത്തെ താരകമായ്‌
നീയൊരു ദേവത തന്നെ.
പുലരിവെട്ടത്തിൽ തിളങ്ങുമി
അധരങ്ങൾ രക്തശോഭയിൽ.
കാത്തിരുന്ന കാലവർഷം
പെരുമഴയായ് പെയ്തൊഴിയുമി.
മനസ്സിന്റെ മോഹങ്ങൾ
ഒളിപ്പിച്ച സ്വപ്നക്കൂടുകൾ
തുറന്നെൻ ജാലകവാതിലിൽ
നറു മണം വീശിയെൻ
കിനാക്കളിൽ സുഗന്ധമായ്‌.
മഴയിൽ ഉതിർന്ന പൂമൊട്ടുകളെ
മൺവാസനയിലലിഞ്ഞു തീരുകിൽ.
തരള ഹൃദയത്തിൽ പരിഭവം ചൊല്ലി
കൊഴിഞ്ഞൊരി പൂവാടിയിൽ.
ഇനിയുമൊരു നറു പുഷ്പമായ്‌
വിടരാൻ കൊതിച്ചിടുവെങ്കിലും.

By ivayana