ന്യൂയോർക്ക് :  ന്യൂയോർക്കിൽ ഈ  ഒരാഴ്ചക്കുള്ളിൽ 10  മലയാളികകൾക്ക്  ജീവൻ നഷ്ടപ്പെട്ടു.  ഈ വിഷമ ഘട്ടത്തിൽ മരണപ്പെട്ട എല്ലാ കുടുംബ അംഗങ്ങളോടും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു . ഈ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം  ഇവരുടെ ആന്മകൾക്ക് വേണ്ടി പ്രാർത്ഥിമാകുന്നു.

 ന്യൂയോർക്കിലെ എൽമണ്ടിലുള്ള തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്. ഏബ്രഹാം (21),. നെടുപ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ് (74 ) . കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ് (72 ),ന്യൂയോർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51), ന്യൂയോർക്കിൽ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ (65),  പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85)  എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ  ഈ  ഒരാഴ്ചക്കുള്ളിൽ മരിച്ച മലയാളികളുടെ എണ്ണം പത്തായി.

മലയാളികളായ നമ്മളെ സംബന്ധിച്ചടത്തോളം ഈ  വേർപാടുകൾ അങ്ങേയറ്റം ദുഃഖകരം ആണ്. അമേരിക്കൻ മലയാളീ  സമൂഹം ഒന്നടങ്കം ഈ ദുഃഖത്തിൽ പങ്കുചേരുന്നു പ്രാർത്ഥനകളും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന  ഈ  അവസരത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും അതിന്റെ ഭാഗമാകുന്നതായി  പ്രസിഡന്റ് ഗണേഷ് നായർ,വൈസ് പ്രസിഡന്റ് കെ .ജി .ജനാർദനൻ  ,സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി ജേക്കബ്  ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോർജ്  എന്നിവർ അറിയിച്ചു.

By ivayana