സൗദിയിൽ കോവിഡ്-19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10ആയി.  കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഇതുവരെ മരിച്ചതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 4 ന് മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ച ഷെബ്‌നാസ് പാലക്കണ്ടിയിൽ (30), റിയാദിൽ മരിച്ച സഫ്‌വാൻ നടമ്മൽ എന്നിവരാണ് മരണപ്പെട്ട മലയാളികൾ.

തെലങ്കാന സ്വദേശികൾ : ഏപ്രിൽ 16 ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ മരിച്ച ഖാൻ അസ്മതുല്ല (65), ഏപ്രിൽ 18 ന്  ജിദ്ദയിലെ  കിങ് അബ്ദുല്ല മെഡിക്കൽ സെന്ററിൽ മരിച്ച  മുഹമ്മദ് സാദിഖ് (54) എന്നിവർ.

By ivayana